കെ വി തോമസിന്റെ വാശിയും ഭീഷണിയും ഏറ്റു; കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനം നല്കി
കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. കെപിസിസിയുടെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായത്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ കെവി തോമസ് പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. അന്ന് തന്നെ കെവി തോമസിന് പാര്‍ട്ടിയില്‍ ഉചിതമായ പദവി നല്കാന് ധാരണയായി. തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അപവാദ പ്രചരണങ്ങള്‍ നടക്കുന്നതായും സ്വന്തം തട്ടകമായ എറണാകുളത്ത് പാര്‍ട്ടി കാര്യങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നുമായിരുന്നു […]

കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. കെപിസിസിയുടെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായത്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
നേരത്തെ കെവി തോമസ് പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. അന്ന് തന്നെ കെവി തോമസിന് പാര്‍ട്ടിയില്‍ ഉചിതമായ പദവി നല്കാന് ധാരണയായി.
തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അപവാദ പ്രചരണങ്ങള്‍ നടക്കുന്നതായും സ്വന്തം തട്ടകമായ എറണാകുളത്ത് പാര്‍ട്ടി കാര്യങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നുമായിരുന്നു അശോക് ഗെഹ്ലോത്തുമായി നടത്തിയ കൂടികാഴ്ച്ചയില്‍ കെവി തോമസ് അറിയിച്ചത്.
ഹൈക്കമാന്‍ഡ് പ്രതിനിധികളായ അശോക് ഗെഹ്ലോത്ത്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായും കെവി തോമസ് ചര്‍ച്ച നടത്തിയിരുന്നു.