Top

കെവി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് സ്ഥാനത്തേക്ക്; വീക്ഷണം, ജയ്ഹിന്ദ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ചുമതല

മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെവി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡണ്ടാവും. പ്രഖ്യാപനം ഉടനടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം സ്ഥാനമില്ലാതെ തുടരുകയായിരുന്നു. എഐസിസിയില്‍ സ്ഥാനം, കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട്, യുഡിഎഫ് കണ്‍വീനര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നായിരുന്നു സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ഉടക്കിയ കെവി തോമസിനെ അനുനയിപ്പിക്കാന്‍ എത്തിയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. വര്‍ക്കിങ് പ്രസിഡണ്ടായിരുന്ന എംഐ ഷാനവാസ് അന്തരിച്ചതിനെ തുടര്‍ന്ന് സ്ഥാനത്തേക്ക് ഒഴിവ് വന്നപ്പോള്‍ കെവി തോമസിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ […]

26 Oct 2020 10:39 PM GMT

കെവി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് സ്ഥാനത്തേക്ക്; വീക്ഷണം, ജയ്ഹിന്ദ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ചുമതല
X

മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെവി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡണ്ടാവും. പ്രഖ്യാപനം ഉടനടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം സ്ഥാനമില്ലാതെ തുടരുകയായിരുന്നു.

എഐസിസിയില്‍ സ്ഥാനം, കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട്, യുഡിഎഫ് കണ്‍വീനര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നായിരുന്നു സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ ഉടക്കിയ കെവി തോമസിനെ അനുനയിപ്പിക്കാന്‍ എത്തിയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. വര്‍ക്കിങ് പ്രസിഡണ്ടായിരുന്ന എംഐ ഷാനവാസ് അന്തരിച്ചതിനെ തുടര്‍ന്ന് സ്ഥാനത്തേക്ക് ഒഴിവ് വന്നപ്പോള്‍ കെവി തോമസിന്റെ പേര് ഉയര്‍ന്നിരുന്നു.

എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ അതിനെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കാന്‍ ഇരുഗ്രൂപ്പുകളും തയ്യാറായിരുന്നു. ഈ വാഗ്ദാനത്തെ കെവി തോമസ് നിരസിക്കുകയായിരുന്നു. അരൂരില്‍ ഉപതെരഞ്ഞെടുപ്പ് ചുമതല കെവി തോമസിനായിരുന്നു. അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചിട്ടും കെവി തോമസിന് പദവികളൊന്നും നല്‍കിയിരുന്നില്ല.

കോണ്‍ഗ്രസ് പുനസംഘടന നടന്നപ്പോള്‍ കെവി തോമസിന്റെ പേര് സംസ്ഥാന കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഹൈക്കമാന്‍ഡിന് തീരുമാനിക്കാം എന്നായിരുന്നു കെപിസിസി തീരുമാനമെടുത്തു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എംഎം ഹസന്‍ വന്നതോടെ ഇടഞ്ഞ കെവി തോമസ് സോണിയാ ഗാന്ധിയെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയും നേരിട്ട് അതൃപ്തി അറിഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ പുതിയ തീരുമാനം.

പാര്‍ട്ടി മുഖപത്രം വീക്ഷണം, ടിവി ചാനല്‍ ജയ്ഹിന്ദ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ചുമതലയുള്ള വര്‍ക്കിങ് പ്രസിഡണ്ടായിരിക്കും കെവി തോമസ്.

Next Story