ഇടഞ്ഞ തോമസിനെ അനുനയിപ്പിക്കാന്‍ ഗെലോട്ട്; പരാതികളുമായി നേതാവ്, കൂടിക്കാഴ്ച
തിരുവനന്തപുരം: കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാന്‍ ഇടപെട്ട് കേന്ദ്രനേതൃത്വം. കെവി തോമസുമായി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി കേരളത്തിലെത്തിയ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കൂടിക്കാഴ്ച തുടങ്ങി. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കെവി തോമസ് അശോക് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തുന്നത്. തന്നെ പാര്‍ട്ടി അവഗണിക്കുകയാണെന്ന പരാതിയാണ് തോമസ്് ഗെലോട്ടിന് മുന്നിലും ഉന്നയിക്കുന്നത്. അനുനയ ശ്രമത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെവി തോമസിനെ വിളിച്ചിരുന്നു. ഇതിന് ശേഷം കെവി തോമസ് ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനം റദ്ദാക്കുകയും വെളള്ളിയാഴ്ച […]

തിരുവനന്തപുരം: കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാന്‍ ഇടപെട്ട് കേന്ദ്രനേതൃത്വം. കെവി തോമസുമായി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി കേരളത്തിലെത്തിയ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കൂടിക്കാഴ്ച തുടങ്ങി. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കെവി തോമസ് അശോക് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തുന്നത്.
തന്നെ പാര്‍ട്ടി അവഗണിക്കുകയാണെന്ന പരാതിയാണ് തോമസ്് ഗെലോട്ടിന് മുന്നിലും ഉന്നയിക്കുന്നത്. അനുനയ ശ്രമത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെവി തോമസിനെ വിളിച്ചിരുന്നു. ഇതിന് ശേഷം കെവി തോമസ് ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനം റദ്ദാക്കുകയും വെളള്ളിയാഴ്ച വൈകീട്ട് മാധ്യമങ്ങളെക്കണ്ട് കോണ്‍ഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് അറിയിച്ചിരുന്നു. തിരുവനന്തപുരത്തേക്ക് പോകാനും കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്താനും സോണിയ ഗാന്ധി ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയേറ്റെടുത്തതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെവി തോമസിന്റെ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. കെവി തോമസ് പാര്‍ട്ടി വിടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. അദ്ദേഹം കോണ്‍ഗ്രസില്‍ത്തന്നെയുണ്ട്. തുടര്‍ന്നുമുണ്ടാകും. യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോണ്‍ഗ്രസില്‍ ജനാധിപത്യ രീതികളാണുള്ളത്. പാര്‍ട്ടിയില്‍ ആര്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും ചര്‍ച്ച ചെയ്യും. ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവരെ തള്ളിക്കളയുകയല്ല ചെയ്യുക. അവരെ ഉള്‍ക്കൊണ്ട് അവരുടെ ആവശ്യങ്ങളറിയും. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കും. അതനുസരിച്ച് ജനാധിപത്യ പാര്‍ട്ടി പ്രതികരിക്കേണ്ടതുപോലെ പ്രതികരിക്കും. കെവി തോമസ് തിരുവനന്തപുരത്തുണ്ടെങ്കില്‍ ഞങ്ങള്‍ കാണും, സംസാരിക്കും. സംശയമെന്താ?’, ഉമ്മന്‍ ചാണ്ടി പറഞ്ഞതിങ്ങനെ