Top

ജയ്ഹിന്ദിന്റെയും വീക്ഷണത്തിന്റെയും ചുമതല പ്രൊഫസ്സർ കെ വി തോമസിന്

എംഎം ഹസ്സന്‍ യുഡിഎഫ് കൺവീനർ ആയതിനാൽ തല്‍സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്നാണ് പ്രൊഫ. കെ വി തോമസ് ജയ്ഹിന്ദിന്റെ പുതിയ എംഡിയായി ചുമതല ഏല്‍ക്കുന്നത്.

21 Nov 2020 4:50 AM GMT

ജയ്ഹിന്ദിന്റെയും വീക്ഷണത്തിന്റെയും ചുമതല പ്രൊഫസ്സർ കെ വി തോമസിന്
X

ജയ്ഹിന്ദ് ടിവി ചാനലിന്റെയും വീക്ഷണം ദിനപത്രത്തിന്റെയും ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിനു നല്‍കുവാന്‍ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ജയ്ഹിന്ദിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന എംഎം ഹസ്സന്‍ യുഡിഎഫ് കൺവീനർ ആയതിനാൽ തല്‍സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്നാണ് പ്രൊഫ. കെ വി തോമസ് ജയ്ഹിന്ദിന്റെ പുതിയ എംഡിയായി ചുമതല ഏല്‍ക്കുന്നത്.

എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജയ്ഹിന്ദിന്റെ ചെയര്‍മാനായി തുടരും. പ്രൊഫ.കെ വി തോമസിനെ വീക്ഷണത്തിന്റെ സിഎംഡിയായി നിയോഗിക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

Next Story