Top

കോണ്‍ഗ്രസിന്റെ അനുനയ തന്ത്രങ്ങളോടെ മലക്കംമറിഞ്ഞ് കെവി തോമസ്; ‘സോണിയാജി അരമണിക്കൂര്‍ മുമ്പ് വിളിച്ചു, തിരുവനന്തപുരത്തേക്ക് പോകാന്‍ പറഞ്ഞു’

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെ തീരുമാനങ്ങളില്‍ മാറ്റം വരുത്തി കെവി തോമസ്. ശനിയാഴ്ച നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയതിന് പിന്നാലെ തന്നെ സോണിയ ഗാന്ധി വിളിച്ചെന്നും സോണിയ പറഞ്ഞാല്‍ ഒന്നും നിഷേധിക്കില്ലെന്നും കെവി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി. യുഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് എല്ലാ അഭ്യൂഹങ്ങളും മാധ്യമസൃഷ്ടി മാത്രമായിരുന്നെന്ന് കെവി തോമസ് പറഞ്ഞത്. സോണിയ ഗാന്ധി നേരിട്ട് വിളിച്ചു. ചില ദുഃഖങ്ങളും പരിഭവങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ലെന്നും […]

22 Jan 2021 11:04 AM GMT

കോണ്‍ഗ്രസിന്റെ അനുനയ തന്ത്രങ്ങളോടെ മലക്കംമറിഞ്ഞ് കെവി തോമസ്; ‘സോണിയാജി അരമണിക്കൂര്‍ മുമ്പ് വിളിച്ചു, തിരുവനന്തപുരത്തേക്ക് പോകാന്‍ പറഞ്ഞു’
X

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെ തീരുമാനങ്ങളില്‍ മാറ്റം വരുത്തി കെവി തോമസ്. ശനിയാഴ്ച നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയതിന് പിന്നാലെ തന്നെ സോണിയ ഗാന്ധി വിളിച്ചെന്നും സോണിയ പറഞ്ഞാല്‍ ഒന്നും നിഷേധിക്കില്ലെന്നും കെവി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി.

യുഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് എല്ലാ അഭ്യൂഹങ്ങളും മാധ്യമസൃഷ്ടി മാത്രമായിരുന്നെന്ന് കെവി തോമസ് പറഞ്ഞത്. സോണിയ ഗാന്ധി നേരിട്ട് വിളിച്ചു. ചില ദുഃഖങ്ങളും പരിഭവങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ വൈകുന്നേരം നാല് മണിക്ക് ഉമ്മന്‍ ചാണ്ടിയും രമേശും വിളിച്ചിരുന്നു. ഹൈക്കമാന്‍ഡ് അംഗം തിരുവനന്തപുരത്ത് വരുന്നുണ്ട്. അതില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. അരമണിക്കൂര്‍ മുമ്പേ സോണിയ ഗാന്ധി വിളിച്ചു. എന്നോട് തിരുവനന്തപുരത്ത് പോകണമെന്നും കേന്ദ്ര സംഘവുമായി ബന്ധപ്പെടണമെന്നും പറഞ്ഞു. സോണിയാജി പറഞ്ഞാല്‍ എനിക്ക് മറ്റൊന്നുമില്ല. അത്രമാത്രം കടപ്പാടും ബന്ധവുമുണ്ട്, കൊവിഡ് തുടങ്ങുന്നതിന് മുമ്പ് ഞാന്‍ സോണിയാജിയെ കണ്ടിരുന്നു. അതിനേക്കാള്‍ അപ്പുറത്ത് എനിക്കൊരു ബന്ധം ഒരിക്കലും ഉണ്ടായിട്ടില്ല’, കെവി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ചില ദുഃഖങ്ങളും പരിഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്. അതിന്റെ വിഷമം കൊണ്ടാണ് ഞാന്‍ ഒന്നിലും പങ്കെടുക്കാതിരുന്നത്. അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധി എന്ത് ആവശ്യപ്പെട്ടാലും താന്‍ അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരുപാട് കഥകള്‍ ചാനലുകളിലൂടെയും സോഷ്യല്‍ മീഡയയിലൂടെയും ഉണ്ടായിട്ടുണ്ട്. വൈറ്റില-കുണ്ടന്നൂര്‍ പാല ശൃംഖലയെ അഭിനന്ദിച്ചതിന് പിന്നാലെ പിറ്റേ ദിവസം ഒരു പത്രത്തില്‍ വന്ന വാര്‍ത്ത കെവി തോമസ് കൊച്ചി സീറ്റിനുവേണ്ടി ശ്രമിക്കുന്നു എന്നായിരുന്നു. അതിന് ഉമ്മന്‍ ചാണ്ടിയുടെയും സഭയുടെയും പിന്തുണയുണ്ട്, പക്ഷേ, അദ്ദേഹം വരുന്നതിനോട് സംസ്ഥാന നേതൃത്വത്തിന് ആശങ്കയുണ്ടെന്ന്. അതുകൊണ്ട് ഇടതുമുന്നണിയുമായി ചേരുമെന്ന് പേടിപ്പിക്കുന്നു എന്നായിരുന്നു വാര്‍ത്ത. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും എനിക്ക് ഫോണ്‍ എടുക്കാന്‍ പറ്റാത്ത തരത്തിലും ആക്ഷേപങ്ങളുണ്ടായി. അതൊക്കെ കണ്ടപ്പോള്‍ മാനസികമായ വിഷമമുണ്ടായിരുന്നു’, അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയോടുള്ള കടപ്പാട് വലുതാണ്. ഒന്നുമില്ലെങ്കിലും ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി നില്‍ക്കാനാണ് ഇഷ്ടം. മാഡം പറഞ്ഞാല്‍ ഒരു കാര്യവും ഞാന്‍ നോ പറഞ്ഞിട്ടില്ല. അതൊരിക്കലും പറഞ്ഞിട്ടുമില്ലെന്നും കെവി തോമസ് ഉറപ്പിത്തുന്നു.

താന്‍ പദവികള്‍ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി എന്ത് ആവശ്യപ്പെട്ടാലും താനത് തല കുനിച്ച് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ, ‘എനിക്ക് പറയാന്‍ ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. പക്ഷേ, അത് പറയേണ്ട പ്രസക്തി ഇപ്പോള്‍ ഇല്ല. സോണിയാജി പോകണം എന്ന് പറഞ്ഞാല്‍ ഞാന്‍ പോയിരിക്കും. ധാരാളം വൈകാരിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്റെതന്നെ സഹപ്രവര്‍ത്തകര്‍ എന്നെ ഒരുപാട് അപമാനിച്ചിട്ടുണ്ട്. കൊച്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലൊന്നും ഒരു പങ്കാളിത്തത്തിലും ഉള്‍പ്പെടുത്തിയില്ല. എന്റെ ഗ്രാമത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും എന്റെ അഭിപ്രായം ചോദിച്ചില്ല. അങ്ങനെ ഒത്തിരി കാര്യങ്ങളിലെ വേദനയുണ്ടായിരുന്നു. മറ്റ് പലതും സോഷ്യല്‍മീഡിയ ഉണ്ടാക്കിയതാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കുകയാണെന്ന് അദ്ദേഹം അല്‍പം മുമ്പാണ് അറിയിച്ചത്. കാലങ്ങളായി കോണ്‍ഗ്രസ് തന്നോട്
ചെയ്ത നീതികേടിനെക്കുറിച്ച് സംസാരിക്കുമെന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചത്. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം കെവി തോമസിന് വാഗ്ദാനം ചെയ്താണ് അനുനയിപ്പിച്ചതെന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നാളെ നടത്താനിരുന്ന യുഡിഎഫ് ജില്ലാ നേതൃയോഗം മാറ്റി.

Next Story