Top

‘മുപ്പത് വര്‍ഷത്തിനിടയില്‍ സംഗീത നാടക അക്കാദമിയില്‍ ഇത് പോലെ മോശം സെക്രട്ടറിയെയും കമ്മറ്റിയെയും കണ്ടിട്ടില്ല’ ; കെവി ഗണേഷ്

തൃശ്ശൂര്‍: മോഹിനിയാട്ടം നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ സംഗീത നാടക അക്കാദമിക്കെതിരെ കലാകാരന്‍മാര്‍ രംഗത്ത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ സംഗീത നാടക അക്കാദമിയില്‍ ഇത് പോലെ മോശം സെക്രട്ടറിയെയും കമ്മറ്റിയെയും കണ്ടിട്ടില്ലെന്ന് നാടക സംവിധായകന്‍ കെവി ഗണേഷ് പറഞ്ഞു. അധികാരസ്ഥാനത്തിരുന്ന് കലാകാരന്‍മാരെ അപമാനിയ്ക്കുന്നത് തന്റെ അവകാശമായി കരുതുന്ന ഒരു മാന്യ ദേഹമാണ് ഈ സെക്രട്ടറിയെന്നും അദ്ദേഹം പറഞ്ഞു. കെവി ഗണേഷിന്റെ പ്രതികരണം 30 വര്‍ഷമായി സംഗീത നാടക അക്കാദമി […]

3 Oct 2020 10:30 PM GMT

‘മുപ്പത് വര്‍ഷത്തിനിടയില്‍ സംഗീത നാടക അക്കാദമിയില്‍ ഇത് പോലെ മോശം സെക്രട്ടറിയെയും കമ്മറ്റിയെയും കണ്ടിട്ടില്ല’ ; കെവി ഗണേഷ്
X

തൃശ്ശൂര്‍: മോഹിനിയാട്ടം നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ സംഗീത നാടക അക്കാദമിക്കെതിരെ കലാകാരന്‍മാര്‍ രംഗത്ത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ സംഗീത നാടക അക്കാദമിയില്‍ ഇത് പോലെ മോശം സെക്രട്ടറിയെയും കമ്മറ്റിയെയും കണ്ടിട്ടില്ലെന്ന് നാടക സംവിധായകന്‍ കെവി ഗണേഷ് പറഞ്ഞു. അധികാരസ്ഥാനത്തിരുന്ന് കലാകാരന്‍മാരെ അപമാനിയ്ക്കുന്നത് തന്റെ അവകാശമായി കരുതുന്ന ഒരു മാന്യ ദേഹമാണ് ഈ സെക്രട്ടറിയെന്നും അദ്ദേഹം പറഞ്ഞു.

കെവി ഗണേഷിന്റെ പ്രതികരണം

30 വര്‍ഷമായി സംഗീത നാടക അക്കാദമി യെ കഴിയാവുന്നത്രയും അടുത്തറിയാന്‍ ശ്രമിച്ചീട്ടുണ്ട്. ഇത്രയും കാലത്തിനിടയില്‍ ഇതുപോലെ മോശം സെക്രട്ടറിയെയും കമ്മിറ്റിയെയും കാണാന്‍ കഴിഞ്ഞിട്ടില്ല. അക്കാദമി ചെയര്‍പേഴ്‌സണ്‍ ഗജഅര ലളിത എന്ത് ന്യായം പറഞ്ഞ് അക്കാദമിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചാലും അത് വില പോകില്ല.കാരണം അധികാരസ്ഥാനത്തിരുന്ന് കലാകാരന്‍മാരെ അപമാനിയ്ക്കുന്നത് തന്റെ അവകാശമായി കരുതുന്ന ഒരു മന്യ ദേഹമാണ് ഈ സെക്രട്ടറി. നിരവധി കലാകാരന്‍മാര്‍ ഇദ്ദേഹത്തിന്റെ അവഹേളനത്തിന് വിധേയമായിട്ടുണ്ട്. വിഡിയോ തെളിവുകള്‍ സഹിതം ഉണ്ട്. ആയതിനാല്‍ ആര് വാക്കു മാറിയാലും ഡോ. ഞഘഢ രാമകൃഷ്ണന്റെ വാക്കുകളെ ഞാന്‍ വിശ്വസിയ്ക്കുന്നു. രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇപ്പോള്‍ അപകട നില തരണം ചെയ്തു എന്ന് അറിയുന്നു. അത്രയും അശ്വാസം. ഇത്തരത്തില്‍ ഒന്നിനും കൊള്ളാത്ത ആളുകളെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ വിളിച്ചിരുത്തി തെറ്റ് ആവര്‍ത്തിയ്ക്കാന്‍ അവസരമൊരുക്കുന്ന സര്‍ക്കാര്‍ തെറ്റ് തിരുത്തി ഉടനെ ഉചിതമായ നടപടിയെടുക്കാന്‍ തയ്യാറാവണം. ഡോ: ഞഘഢ രാമകൃഷ്ണന്‍ താങ്കള്‍ മാനസീകമായി തളരരുത്. കലാപ്രവര്‍ത്തകര്‍ താങ്കള്‍ക്കൊപ്പം ഉണ്ട്. സ്‌നേഹാഭിവാദ്യം.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതികരണം

ദളിത് വിഭാഗത്തില്‍പെട്ട കലാപ്രതിഭ ആര്‍.എല്‍.വി.രാമകൃഷ്ണനെ ആത്മഹത്യയുടെ വക്കിലെത്തിച്ച കേരള സംഗീതനാടക അക്കാദമിയുടെ ദളിതവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെതിരെ കലാകേരളത്തോടൊപ്പം ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്ന പു.ക.സ. അംഗമായ കലാകാരനാണ് രാമകൃഷ്ണന്‍. അപമാനിതനായ ഈ പാവപ്പെട്ട കലാകാരന്റെ വേദനയും സങ്കടവും സര്‍ക്കാരിനെതിരെയല്ല, ചില അക്കാദമിഭാരവാഹികളുടെ ജാതിവിവേചനത്തിനും ദുഷ്പ്രഭുത്വത്തിനും എതിരെയാണ് എന്ന് മനസ്സിലാക്കുന്നു.
സര്‍ക്കാരും സാംസ്‌കാരികവകുപ്പു മന്ത്രിയും ഇടപെട്ട് രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

റഫീഖ് മംഗലശേരിയുടെ പ്രതികരണം

അക്കാദമി കൊടുക്കുന്ന പട്ടും വളയുമൊക്കെ മൂന്നാല് തവണ വാങ്ങിയിട്ടുണ്ട് …!
ആ പട്ടും വളയുമൊക്കെ നല്ല ഉശിരോടും മൂര്‍ച്ചയോടും കൂടി സത്യങ്ങള്‍ വിളിച്ച് പറഞ്ഞ്
നാടകങ്ങള്‍ എഴുതിയിട്ട് തന്നെയാ കിട്ടീട്ടുള്ളത് ….
അതുകൊണ്ട് തന്നെ നെറികേട് കാണിച്ചാല്‍ അക്കാദമിക്കെതിരെ നാവടക്കി ഇരിക്കാനാവില്ല …!
ഉത്തരേന്ത്യയില്‍ മാത്രമല്ല സാംസ്‌കാരിക കേരളത്തിലും
ദലിത് വിവേചനങ്ങള്‍ നടക്കുന്നുണ്ട് …..!
അതും ഇടതുപക്ഷ ഭരണകൂടത്തിനു കീഴിലുള്ള ഒരു അക്കാദമിയില്‍ …!
അയ്യേ ,,, നാണക്കേട് , അല്ലാതെന്തു പറയാന്‍ …?!
ഞഘഢ രാമകൃഷണന്റെ ആത്മഹത്യാശ്രമത്തിന് ഉത്തരവാദികളായ
കേരള സംഗീത നാടക അക്കാദമി സെകട്ടറിക്കും ചെയര്‍പേഴ്‌സനുമെതിരെ ശക്തമായ നടപടി എടുത്തേ മതിയാവൂ ….!
കാരണം ,
ഭരിക്കുന്നത് ഇടതുപക്ഷമാണെന്നും , ഇത് കേരളമാണെന്നും തെളിയിക്കേണ്ടതുണ്ട് …
അല്ലെങ്കില്‍ ,
നമ്മള്‍ മേനി പറയുന്ന ഈ സാംസ്‌കാരിക കേരളത്തിലും രോഹിത് വെമുലമാര്‍
ഉണ്ടാവുക തന്നെ ചെയ്യും …

Next Story