Top

മലയാളി മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്; കെ യു ഡബ്ല്യു ജെ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചു

ഹാത്രാസില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ അറസറ്റ്‌ചെയ്ത ഉത്തര്‍പ്രദേശ് പൊലിസിന്റെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍
സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി.

6 Oct 2020 10:53 AM GMT

മലയാളി മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്; കെ യു ഡബ്ല്യു ജെ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചു
X

ഹാത്രസില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ അറസറ്റ്‌ചെയ്ത ഉത്തര്‍പ്രദേശ് പൊലിസിന്റെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍
സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി സുപ്രീംകോടതി ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി അഭിഭാഷകനായ വില്‍സ് മാത്യൂസ് മുഖേനെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വന്നതിനു പിന്നാലെ, മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കുന്നതിനുവേണ്ടി കേരളം, യുപി, മുഖ്യമന്ത്രിമാരോടും ഡിജിപിമാരോടും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംഭവത്തെ അപലപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയും രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും യുപി പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില സാഹചര്യത്തില്‍ മറ്റുള്ള ആളുകള്‍ക്കൊപ്പം യാത്ര ചെയ്യേണ്ടിവരും, അതു തൊഴില്‍പരമായ അവകാശമാണ്. എന്നാല്‍ അതിനെ ദേശദ്രോഹമെന്ന് മുദ്രകുത്തി മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കം ഒരു ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Next Story