Top

കുവൈറ്റിൽ സന്ദർശക വിസ മാർച്ച്​ 20 മുതൽ അനുവദിക്കും

നിലവിൽ കൊമേഴ്​സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ്​ ലഭിക്കുന്നത്​

18 March 2022 12:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈറ്റിൽ സന്ദർശക വിസ മാർച്ച്​ 20 മുതൽ അനുവദിക്കും
X

കുവൈറ്റ്​ സിറ്റി: കുവൈറ്റിൽ കുടുംബ സന്ദർശക വിസ മാർച്ച്​ 20 ഞായറാഴ്​ച മുതൽ അനുവദിച്ച്​ തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്​. കൊവിഡ് മൂലം ഏറെനാളായി നാട്ടിൽ പോകാൻ കഴിയാത്ത നിരവധി പ്രവാസികളാണ് ഉളളത്. അവധിയെടുത്ത്​ നാട്ടിൽ പോകാൻ കഴിയാത്ത ഇവർ​ സന്ദർശക വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ അവസരം കാത്തിരിക്കുന്നുണ്ട്​.

നിലവിൽ കൊമേഴ്​സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ്​ ലഭിക്കുന്നത്​. വളരെ കുറച്ച്​ വിസ മാത്രമേ ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളൂ. ഇതിൽ അധികവും ആരോഗ്യ മേഖലയിലെയും തൊഴിൽ മേഖലക്ക്​ ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു.

ഒമാൻ സുൽത്താന്റെ ഇടപെടൽ; ബ്രിട്ടീഷ് തടവുകാരെ മോചിപ്പിച്ച് ഇറാൻ

മസ്ക്കറ്റ്: ഇറാന്റെ തടവിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരൻമാരെ മോചിപ്പിക്കാൻ ഇടപെട്ട് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ്. സാഗരി റാറ്റ്ക്ലിഫ്, അനുഷസ് അഷൗരി എന്നീ ബ്രിട്ടീഷ് പൗരന്മാരെയാണ് സുൽത്താന്റെ ഇടപെടലിനെ തുടർന്ന് മോചിപ്പിച്ചത്.

തടവുകാരെ മോചിപ്പിക്കാൻ ഒമാനോട് ഇടപെടണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുൽത്താന്റെ അടിയന്തര ഇടപെടൽ. യുകെയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഇരുവരും ഒമാനിൽ എത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രി സയീദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ട്വിറ്ററിലൂടെ അറിയിച്ചു.

Story highlights: Visiting visas to Kuwait will be issued from March 20

Next Story