Top

കുവൈറ്റിൽ വാഹനാപകടത്തിൽ മൂന്നു വയസ്സുള്ള കുട്ടി മരിച്ചു

കുവൈറ്റ് സ്വദേശിയായ യുവതി ഓടിച്ച കാർ കുട്ടിയെ ഇടിക്കുകയായിരുന്നു. ഇറാഖി കുടുംബത്തിൽ നിന്നുള്ള കുട്ടിയാണ് മരണപ്പെട്ടത്

1 March 2022 12:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈറ്റിൽ വാഹനാപകടത്തിൽ മൂന്നു വയസ്സുള്ള കുട്ടി മരിച്ചു
X

കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്നു വയസ്സുള്ള കുട്ടി മരിച്ചു. മുബാറകിയ മാർക്കറ്റിലാണ് അപകടം നടന്നത്. കുവൈറ്റ് സ്വദേശിയായ യുവതി ഓടിച്ച കാർ കുട്ടിയെ ഇടിക്കുകയായിരുന്നു. ഇറാഖി കുടുംബത്തിൽ നിന്നുള്ള കുട്ടിയാണ് മരണപ്പെട്ടത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമീരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ വാഹനമോടിച്ചിരുന്ന സ്ത്രീയെ പൊലീസ് പിടികൂടി. ഇവരുടെ വാഹനം കണ്ടുകെട്ടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

Story highlights: Three-year-old child dies in car accident in Kuwait


Next Story