Top

കുവൈത്തിലെ പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാര്‍; റിപ്പോർട്ട്

ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍

24 Nov 2022 8:30 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈത്തിലെ പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാര്‍; റിപ്പോർട്ട്
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ 65 ശതമാനം പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യാക്കാരെന്ന് റിപ്പോര്‍ട്ട്. പ്രവാസികളില്‍ പത്തുലക്ഷത്തോളം ഇന്ത്യക്കാരാണെന്നാണ് കുവൈത്ത് സിവില്‍ ഇന്‍ഫോര്‍മേഷന്‍ പുറത്തിറക്കിയ കണക്ക് സൂചിപ്പിക്കുന്നത്. ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും കേരളത്തില്‍ നിന്നുള്ള പ്രവാസികളാണെന്നതാണ് മറ്റൊരു പ്രത്യേകത.

കുവൈത്തിലെ മൊത്തം ജനസംഖ്യ നാല്പത്തിനാലുലക്ഷത്തി അറുപത്തിനാലായിരമാണ്. ഇവരില്‍ വെറും പതിനഞ്ചു ലക്ഷം മാത്രമാണ് കുവൈത്ത് പൗരന്‍മാരുള്ളത്. കുവൈത്തിലെ ജനസംഖ്യയുടെ അറുപത്തിയഞ്ചുശതമാനവും പ്രവാസികളാണ്. ജനസംഖ്യയുടെ വെറും മുപ്പത്തിയഞ്ചുശതമാനം മാത്രമാണ് കുവൈത്തിലെ സ്വദേശി അനുപാതം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വിദേശികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം വിദേശികള്‍ തന്നെയാണ് ജനസംഖ്യയില്‍ മുന്നിട്ടുനില്‍ക്കുന്നതെന്നാണ് കണക്കുകല്‍ നൽകുന്ന സൂചന. അതേസമയം സ്വദേശികളുടെ ജനസംഖ്യയില്‍ ചെറിയതോതില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കുവൈത്തില്‍ ഫര്‍വാനിയയിലാണ് ജനസംഖ്യാനിരക്ക് ഏറ്റവും കൂടൂതലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വദേശികളും പ്രവാസികളുമായി 11 ലക്ഷം പേരാണ് ഫര്‍വാനിയയില്‍ താമസിക്കുന്നത്. ജനസംഖ്യാ നിരക്കില്‍ അഹമ്മദ്, ഹവല്ലി എന്നീ സ്ഥലങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിലാണെന്നും സിവില്‍ ഇന്‍ഫോര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

STORY HIGHLIGHTS: The majority of expatriates in Kuwait are Indians

Next Story