Top

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം അഭിനന്ദനാർഹമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

ആരോഗ്യ മേഖലയിൽ രാജ്യങ്ങൾ സഹകരിച്ചും ഏകോപനത്തോടെയും പ്രവർത്തിക്കുമെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു

6 March 2022 3:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം അഭിനന്ദനാർഹമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
X

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം അഭിനന്ദനാർഹമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കൊവിഡിെൻറ മൂന്നാം തരംഗത്തെ തുടച്ചുനീക്കുന്നതിൽ ആരോഗ്യ ജീവനക്കാരുടെ കഠിന പരിശ്രമവും ജനങ്ങളുടെ സഹകരണവും പ്രധാന പങ്കുവഹിച്ചതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും ആരോഗ്യ മേഖല ഭാവിയിലും സഹകരിച്ചും ഏകോപനത്തോടെയും പ്രവർത്തിക്കുമെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. കുറച്ചുകാലം കൂടി സൂക്ഷ്മതയോടെ ജീവിക്കണമെന്നും, അധികം വൈകാതെ നിയന്ത്രണങ്ങൾ പൂർണ തോതിൽ നീക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് കേസുകളിൽ വലിയ മാറ്റമാണ് ജിസിസി രാജ്യങ്ങളിൽ കണ്ടുക്കൊണ്ടിരിക്കുന്നത്. മാത്രമല്ല യുഎഇ, ഒമാൻ, സൗദി പോലുള്ള ​ഗൾഫ് രാജ്യങ്ങൾ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ മാസ്ക്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ഒഴിവാക്കിയിരുന്നു.

STORY HIGHLIGHTS: The Kuwaiti Ministry of Health commends the cooperation between the GCC member states in the prevention of Covid

Next Story