Top

റഷ്യ- യുക്രൈന്‍ യുദ്ധ സാഹചര്യം; കുവൈത്ത് ഭക്ഷ്യ സംഭരണം വര്‍ദ്ധിപ്പിച്ചു

ഭക്ഷ്യസുരക്ഷയെ കുറിച്ച് ജനങ്ങളാരും ഭയക്കേണ്ടതില്ലെന്നും എല്ലാ തയ്യാറെടുപ്പുകളും രാജ്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

24 Feb 2022 7:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റഷ്യ- യുക്രൈന്‍ യുദ്ധ സാഹചര്യം; കുവൈത്ത് ഭക്ഷ്യ സംഭരണം വര്‍ദ്ധിപ്പിച്ചു
X

റഷ്യ- യുക്രൈന്‍ പ്രശ്‌നം യുദ്ധത്തിലേക്ക് നയിക്കപ്പെട്ടാലുള്ള സാഹചര്യം മുന്നില്‍ കണ്ട് ഭക്ഷ്യ സംഭരണം കുവൈത്ത് വര്‍ദ്ധിപ്പിച്ചു. ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യകരുതലുണ്ടെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ഭക്ഷ്യ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള മോശം സാഹചര്യം ഉടലെടുത്താലും ഒരു വര്‍ഷം രാജ്യത്ത് ഭക്ഷ്യ ക്ഷാമമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചിലപ്പോള്‍ ഒരു വര്‍ഷത്തിനപ്പുറം ഉപയോഗിക്കാന്‍ കഴിയുന്നത്ര ഭക്ഷ്യ സാധനങ്ങള്‍ കൈയിലുണ്ടാവുമെന്നും സ്റ്റോക്ക് വിലയിരുത്തിയ ശേഷം അധികൃതര്‍ പറഞ്ഞു.

എപ്പോളും ആറ് മാസം വരെയുള്ള കരുതല്‍ ശേഖരം സ്റ്റോക്ക്് ചെയ്യാറുള്ള വാണിജ്യ മന്ത്രാലയം കൊവിഡ് കാലത്ത് സംഭരണ ശേഷിയും ഇറക്കുമതിയും കൂട്ടിയെന്നും ഭക്ഷ്യസുരക്ഷയെ കുറിച്ച് രാജ്യത്തെ ജനങ്ങളാരും ഭയക്കേണ്ടതില്ലെന്നും എല്ലാ തയ്യാറെടുപ്പുകളും രാജ്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: Russia-Ukraine war situation; Kuwait increases food stocks

Next Story