Top

കുവൈറ്റില്‍ ഈദ്ഗാഹുകള്‍ക്ക് അനുമതി

മസ്ജിദുകള്‍ക്ക് പുറമേ യുവജന കേന്ദ്രങ്ങളിലും ചത്വരങ്ങളിലും ഈദ് ഗാഹുകള്‍ അനുവദിക്കും

25 April 2022 11:36 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റില്‍ ഈദ്ഗാഹുകള്‍ക്ക് അനുമതി
X

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈദ്ഗാഹുകള്‍ക്ക് അനുമതി. ഔഖാഫ് മന്ത്രി ഈസ് അല്‍ കന്ദരി ട്വിറ്ററിലൂടെയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. മസ്ജിദുകള്‍ക്ക് പുറമേ യുവജന കേന്ദ്രങ്ങളിലും ചത്വരങ്ങളിലും ഈദ്ഗാഹുകള്‍ അനുവദിക്കുമെന്നും ഇതിനായി പ്രത്യേകം മുസല്ലകള്‍ വിശ്വാസികള്‍ക്ക് എത്തിക്കുമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു.

യുവജന കേന്ദ്രങ്ങളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും മൈതാനങ്ങളിലും ആയിരിക്കും ഈദ്ഗാഹുകള്‍ ഒരുക്കുക. പള്ളികളില്‍ ഉള്ള പെരുന്നാള്‍ നമസ്‌കാരത്തിന് പുറമേയാണ് ഈദ്ഗാഹുകള്‍ക്ക് അനുമതി ഉണ്ടാകുക.

ആറു ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലായി 30 കേന്ദ്രങ്ങളില്‍ ആയിരുന്നു കഴിഞ്ഞതവണ ഈദ്ഗാഹുകള്‍ക്ക് സൗകര്യമൊരുക്കിയിരുന്നത്. ഇത്തവണത്തെ ഷെഡ്യൂളുകള്‍ ഔഖാഫ് മന്ത്രാലയം വൈകാതെ പുറത്തുവിടും.

STORY HIGHLIGHTS : PERMISSION FOR EID - GAH IN KUWAIT

Next Story