Top

യാത്രക്കാര്‍ കുറഞ്ഞു; ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താഴേക്ക്

30,000ത്തില്‍ താഴെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്.

31 Oct 2021 1:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യാത്രക്കാര്‍ കുറഞ്ഞു; ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താഴേക്ക്
X

ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുളള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു വരുന്നു. യാത്രക്കാര്‍ കുറവായതിനാല്‍ ആണ് ടിക്കറ്റ് നിരക്ക് കുറയുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി കഴിഞ്ഞ ആഴ്ച മുതല്‍ പൂര്‍ണതോതിലാക്കിയിരുന്നു. അതിന് ശേഷവും യാത്രക്കാരുടെ വലിയ തിരക്ക് ഉണ്ടായിട്ടില്ല. അടിയന്തിരാവശ്യങ്ങള്‍ ഉളളവര്‍ കൂടുതല്‍ നിരക്ക് നല്‍കി യാത്ര ചെയ്യുന്നതും മറ്റുളള യാത്രക്കാര്‍ നിരക്ക് കുറയുന്നതിന് വേണ്ടി കാത്തിരിക്കുന്നതുമാണ് വില താഴാന്‍ കാരണമെന്നാണ് വലയിരുത്തല്‍.

30,000ത്തില്‍ താഴെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്. അടുത്ത ആഴ്ച മുതല്‍ വീണ്ടും കുറുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കിയതിന് ശേഷമുളള അഞ്ചു ദിവസത്തിനുളളില്‍ 65,759 പേര്‍ യാത്ര ചെയ്തിരുന്നു. നേരത്തെ പ്രതിദിനം 10,000 യാത്രക്കാര്‍ എന്നതായിരുന്നു പരിധി.

കഴിഞ്ഞ മാസം ഒരു ലക്ഷത്തിന് മുകളിലായിരുന്ന ടിക്കറ്റ് നിരക്കാണ് മൂന്നിലൊന്നിനേക്കാള്‍ കുറഞ്ഞത്. ഒക്ടോബര്‍ 31ന് 28,000 രൂപയാണ് എയര്‍ ഇന്ത്യയുടെ കുവൈത്തിലേക്കുളള നിരക്ക്. നവംബര്‍ അഞ്ചിന് 26,500 രൂപയാണ് കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുളള ഗോ എയറിന്റെ നിരക്ക് കാണിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് വിമാന യാത്രാ നിരക്ക് കുറയുന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്.

Next Story

Popular Stories