Top

കുവൈറ്റില്‍ മയക്കുമരുന്ന് കേസുകളിൽ നാടുകടത്തപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാര്‍

ഗവേഷണമനുസരിച്ച് ഹാഷിഷും ക്യാപ്റ്റഗണുമാണ് രാജ്യത്ത് കൂടുതലും എത്തുന്നത്.

2 Jun 2022 3:20 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റില്‍ മയക്കുമരുന്ന് കേസുകളിൽ നാടുകടത്തപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാര്‍
X

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളാല്‍ നാടുകടത്തപ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരമാണിത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏര്‍പ്പെട്ടതിന് ഏകദേശം 400 പ്രവാസികളെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നാടുകടത്തിയത്.

ഗവേഷണമനുസരിച്ച് ഹാഷിഷും ക്യാപ്റ്റഗണുമാണ് രാജ്യത്ത് കൂടുതലും എത്തുന്നത്. ഹാഷിഷ് ഇറക്കുമതി ചെയ്യുന്നത് കൂടുതലും ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ്. ക്യാപ്റ്റഗണ്‍ ഇറക്കുമതി ചെയ്യുന്നത് ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ്. ഈജിപ്തില്‍ ഉത്പാദിപ്പിക്കുന്ന ട്രമഡോള്‍ ഗുളികകളും ഫിലിപ്പീന്‍സിലും ഏഷ്യന്‍ രാജ്യങ്ങളിലും നിര്‍മിക്കുന്ന ഷാബു ഗുളികകളാണ് രാജ്യത്തെത്തുന്ന മറ്റു മയക്കുമരുന്നുകള്‍.

Story highlights: Most of the people deported from Kuwait due to drug related incidents are Indians


Next Story