Top

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈറ്റില്‍ മരിച്ചു

12 May 2022 11:36 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈറ്റില്‍ മരിച്ചു
X

കുവൈറ്റ് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈറ്റില്‍ മരിച്ചു. കോട്ടയം വാകത്താനം തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടില്‍ ജോസഫ് ബേബി എന്ന ജോസി (53) ആണ് മരിച്ചത്. 30 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ജീവനക്കാരനാണ് ഇദ്ദേഹം.

കുവൈറ്റ് സെന്റ് ജോര്‍ജ് വലിയപള്ളി ഇടവകാംഗമാണ്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനാണ് തീരുമാനം. ഭാര്യ : സൂസി ( ജാബിരിയ അറബിക് സ്‌കൂള്‍ അധ്യാപിക) മക്കള്‍ : എബിന്‍ ജോസഫ് (വിദ്യാര്‍ത്ഥി കാനഡ), റബേക്ക (വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍)

Story highlights : Malayalee died in Kuwait

Next Story