Top

ല​ഗേജിൽ മദ്യക്കുപ്പിയും കഞ്ചാവും; കുവൈറ്റ് വിമാനത്താവളത്തിൽ വിദേശി അറസ്റ്റിൽ

28 Oct 2021 10:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ല​ഗേജിൽ മദ്യക്കുപ്പിയും കഞ്ചാവും; കുവൈറ്റ് വിമാനത്താവളത്തിൽ വിദേശി അറസ്റ്റിൽ
X

കുവൈത്ത് സിറ്റി: കഞ്ചാവും മദ്യവും കടത്താൻ ശ്രമിച്ച അമേരിക്കൻ പൗരൻ കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ അറസ്റ്റിൽ. ഇയാളിൽ നിന്ന് 18​ഗ്രാം കഞ്ചാവും രണ്ട് കുപ്പി മദ്യവുമാണ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. അമേരിക്കൻ‌ പൗരൻ വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു. ആദ്യഘട്ട പരിശോധനയിൽ ഇയാളുടെ ബാ​ഗിൽ നിന്ന് ലഹരി വസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല.

ഇയാളുടെ പെരുമാറ്റത്തിൽ അസ്യാഭ്വാവികത സംശയം തോന്നിയതോടെ ഇയാളുടെ ബാ​ഗ് വീണ്ടും പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിക്കുകയായിരുന്നു. ബാ​ഗിൽ കഞ്ചാവും മദ്യക്കുപ്പികളും സംശയം തോന്നാത്ത വിധത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്‍ത് തുടർ നടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

Next Story

Popular Stories