Top

കുവൈറ്റ് ദേശീയ പതാകയെ അപമാനിച്ചു; യുവതിക്കെതിരെ നിയമ നടപടി

മൂന്ന് വർഷം തടവോ 250 KD (3,000 ദിർഹം) പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും

2 March 2022 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈറ്റ് ദേശീയ പതാകയെ അപമാനിച്ചു; യുവതിക്കെതിരെ നിയമ നടപടി
X

കുവൈറ്റിൽ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾ ശിക്ഷാർഹമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ദേശീയ പതാകയെയോ സൗഹൃദ രാജ്യത്തിന്റെ പതാകയെയോ അപമാനിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റ് പൗരന്മാർക്കും താമസക്കാർക്കും നിയമം ബാധകമാണ്.

ദേശീയ വിമോചന ദിനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങൾക്കിടയിൽ പതാക നശിപ്പിക്കുകയോ, വലിച്ചെറിയുകയോ അല്ലെങ്കിൽ അതിനെ അപമാനിക്കുന്ന തരത്തിൽ മറ്റേതെങ്കിലും പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം ശിക്ഷാർഹമായ നടപടികൾ സ്വീകരിക്കും. മൂന്ന് വർഷം തടവോ 250 KD (3,000 ദിർഹം) പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

ദേശീയ ദിനം ആഘോഷിക്കുന്നതിനിടെ ഒരു സ്ത്രീ കുവൈറ്റ് പതാകയെ മൃഗത്തിന് ചുറ്റും കെട്ടി അപമാനിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ സുരക്ഷാ അധികൃതർ വനിതക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടാതെ ദേശീയ വിമോചന ദിനാഘോഷങ്ങൾക്കിടയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. രാജ്യത്ത് മൊത്തം 921 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ 504 ഗതാഗത നിയമ ലംഘനങ്ങളും രജിസ്റ്റർ ചെയ്തതായി അധികൃതർ വ്യക്തമാക്കി.

Story highlights: Legal action against girl for Insulting Kuwait's national flag

Next Story