Top

ബാലവേല തടയാന്‍ പരിശോധന ശക്തമാക്കി കുവൈത്തിലെ മാനവവിഭവശേഷി മന്ത്രാലയം

മാന്‍പവര്‍ പ്രൊട്ടക്ഷന്‍ വിഭാഗം മേധാവി ഫഹദ് അല്‍ മുറാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

19 Feb 2022 7:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാലവേല തടയാന്‍ പരിശോധന ശക്തമാക്കി കുവൈത്തിലെ മാനവവിഭവശേഷി മന്ത്രാലയം
X

കുവൈത്തിലെ ബാലവേല തടയാന്‍ പരിശോധന ശക്തമാക്കി കുവൈത്തിലെ മാനവവിഭവശേഷി മന്ത്രാലയം. രാജ്യത്തെ നിരവധി മേഖലകളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. പരിശോധനയില്‍ ശുവൈഖിലെ ഗാരേജുകളില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജോലിക്കായി വെച്ചതായും കണ്ടെത്തി. ഇത്തരം കേസുകളില്‍ കര്‍ശനമായ നടപടി പാലിക്കുമെന്ന് അതോറിറ്റിയുടെ മുന്നറിയിപ്പ് നല്‍കി. അതോറിറ്റിയിലെ മാന്‍പവര്‍ പ്രൊട്ടക്ഷന്‍ വിഭാഗം മേധാവി ഫഹദ് അല്‍ മുറാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനക്കിടെ നിരവധി കുട്ടികളെ കണ്ടെത്തിയതായും 35 ഗാര്‍ഹികത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. കുട്ടികളെ അവരുടെ സമ്മതത്തോടെയാണെങ്കിലും അവരെ തൊഴിലെടുപ്പിക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാജ്യത്തിന്റെയും കുട്ടികളുടെയും നല്ല ഭാവിക്ക് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നും അത് അവരുടെ അവകാശമാണെന്നും തൊഴിലിടത്തില്‍ ചൂഷണം നടത്തുന്നത് തടയാന്‍ രാജ്യവ്യാപകമായി പരിശോധനകള്‍ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

STORY HIGHLIGHTS: Kuwait's Ministry of Human Resources has stepped up inspections to prevent child labor

Next Story