Top

കുവൈറ്റിലെ ഭക്ഷ്യമേഖല സ്വയംപര്യാപ്തമാകുന്നു

ഭക്ഷ്യസുരക്ഷയ്ക്കായി 2035 വരെ നീളുന്ന കര്‍മ്മ പദ്ധതിയാണ് അതോറിറ്റി നടപ്പാക്കുക

29 May 2022 9:34 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റിലെ ഭക്ഷ്യമേഖല സ്വയംപര്യാപ്തമാകുന്നു
X

കുവൈറ്റ് സിറ്റി : ഭക്ഷ്യമേഖലയെ സ്വയംപര്യാപ്തമാക്കാനൊരുങ്ങി കുവൈറ്റ്. കാര്‍ഷിക പ്രശ്നങ്ങള്‍ക്കും മത്സ്യബന്ധനത്തിനുമുള്ള പബ്ലിക് അതോറിറ്റിയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഭക്ഷ്യസുരക്ഷയ്ക്കായി 2035 വരെ നീളുന്ന കര്‍മ്മ പദ്ധതിയാണ് അതോറിറ്റി നടപ്പാക്കുക. ദേശീയ കാര്‍ഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സുസ്ഥിരമാക്കുന്നതിനും രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനുമാണ് പബ്ലിക്ക് അതോറിറ്റി ലക്ഷ്യം വെക്കുന്നത്. ഇതിനായി കാര്‍ഷിക ഉല്‍പാദനവും വ്യാവസായിക പ്രവര്‍ത്തനങ്ങളും പ്രാദേശികവല്‍ക്കരിക്കുന്നതിനായുള്ള സാമ്പത്തിക ഫണ്ടുകളാണ് ഉപയോഗിക്കുക.

ഭക്ഷ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ഇറക്കുമതിക്ക് പകരം ദേശീയ ഉല്‍പ്പാദനം സാധ്യമാക്കുക, കാര്‍ഷികമേഖലയില്‍ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുക എന്നിങ്ങനെയുള്ള നാല് പ്രധാന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള സുപ്രീം കൗണ്‍സില്‍ സ്ഥാപിക്കുക, ലഭ്യമായ ഓപ്ഷനുകളുടെ വികസനം, നവീകരണം ശക്തിപ്പെടുത്തല്‍, തന്ത്രപ്രധാനമായ സ്റ്റോക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് പ്രാദേശിക തലത്തില്‍ വന്‍തോതിലുള്ള കാര്‍ഷിക പദ്ധതികള്‍ സ്ഥാപിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. സ്വയംപര്യാപ്തമായ പച്ചക്കറികളുടെ നിരക്കുകളില്‍ വര്‍ധനവുണ്ടാവും ചില പച്ചക്കറികള്‍ 100 ശതമാനം വരെ സ്വയംപര്യാപ്തത കൈവരിക്കുമെന്നും മൊത്തം പച്ചക്കറികളുടെ ശതമാനം 75 ശതമാനത്തില്‍ താഴെയാകില്ലെന്നുമാണ് അതോറിറ്റിയുടെ വിലയിരുത്തല്‍.

ഭക്ഷ്യ ഉപഭോഗം വര്‍ധിച്ചുവരുന്നതിനാലും കാര്‍ഷിക മേഖലയിലെ വാണിജ്യ, വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത നിലനിര്‍ത്തുന്നതിനും, കാര്‍ഷിക മേഖലയില്‍ ഒരു നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുകയും കാര്‍ഷിക പദ്ധതികളിലെ നിക്ഷേപത്തില്‍ നിന്ന് വരുമാനം ഉയര്‍ത്താനും പ്രവര്‍ത്തനക്ഷമതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും, കുവൈറ്റ് കൃഷിയുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും, ഉല്‍പ്പാദന വിഭവങ്ങളുടെ പരമാവധി ഉപയോഗത്തിലൂടെയും വിവിധ കാര്‍ഷിക കണ്ടുപിടുത്തങ്ങളിലൂടെ കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വിളവെടുപ്പ്, ഭക്ഷ്യസുരക്ഷയ്ക്കുള്ള പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്നിങ്ങനെ രാജ്യത്തിന്റെ വളര്‍ച്ചക്കായാണ് ഈ പദ്ധതി.

ഗതാഗത മേഖലയെയും വ്യവസായ മേഖലയെയും വിപുലമാക്കാനും മാലിന്യനിര്‍മാര്‍ജനത്തിനും പദ്ധതി ശ്രമിക്കുന്നുണ്ട്. ബിസിനസ് പങ്കാളികളുടെ ശൃംഖല വികസിപ്പിക്കുക, സജീവമായ പദ്ധതികള്‍ വികസിപ്പിക്കുക, പച്ചക്കറികളുടെ ഉത്പാദനം വര്‍ധിപ്പിക്കുക, കാര്‍ഷിക ഉല്‍പാദനത്തില്‍ വര്‍ധനവ് , കന്നുകാലി ഉത്പാദനത്തില്‍ വര്‍ധനവ്.

നവ്, മത്സ്യ ഫാമുകളുടെ എണ്ണത്തില്‍ വര്‍ധനവ്, സ്വകാര്യമേഖലയിലെ ഇന്‍വെന്ററി വര്‍ധനവ് പ്രോത്സാഹിപ്പിക്കുക, ഭൂഗര്‍ഭജല സംരക്ഷണം, കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുക, ജലം ശുദ്ധീകരിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ അതോറിറ്റി നടപ്പാക്കുക.

Story highlight : Plan To Make Kuwait Self-sufficient In Food


Next Story