Top

അവധിക്കാല തിരക്ക് മുന്നില്‍ കണ്ട് കുവൈത്തിലെ വിമാനത്താവളങ്ങള്‍ ഒരുങ്ങി

ചെക്കിങ്ങ് കൗണ്ടറുകളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം വര്‍ദ്ധിപ്പിച്ചു

20 Feb 2022 7:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവധിക്കാല തിരക്ക് മുന്നില്‍ കണ്ട് കുവൈത്തിലെ വിമാനത്താവളങ്ങള്‍ ഒരുങ്ങി
X

അവധിക്കാല തിരക്ക് മുന്നില്‍ കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തയ്യാറെടുപ്പുകളുമായി കുവൈത്ത് വ്യോമയാന വകുപ്പ്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി ഒട്ടനവധി ക്രമീകരണങ്ങളാണ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. ചെക്കിങ്ങ് കൗണ്ടറുകളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം വര്‍ദ്ധിപ്പിച്ചതായി ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

എയര്‍പ്പോര്‍ട്ട് അധികൃതരുടെ കണക്കനുസരിച്ച് വരും മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സിവില്‍ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നീ വിഭാഗങ്ങള്‍ ഒന്നിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ദേശീയദിന അവധിയും, യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നാണ് നിഗമനം. 24 മണിക്കൂറും എല്ലാവിധ സന്നദ്ധതയോടെയും യാത്രക്കാരെ സ്വീകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാര്‍ ജീവനക്കാരുമായി സഹകരിക്കണമെന്നും എല്ലാ യാത്രാ രേഖകളും കൈയില്‍ കരുതണമെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ വാക്‌സീന്‍ എടുക്കാത്തവര്‍ക്കും കുവൈത്തിലേക്ക് വരാമെന്നും വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് പി സി ആര്‍ ടെസ്റ്റും സമ്പര്‍ക്ക വിലക്കും ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS: Kuwait's airports are ready for the holiday season

Next Story