Top

ലാ..ലാ..ലാ..സിംഹത്തെ കയ്യിലെടുത്ത് കുവൈറ്റ് യുവതി; വീഡിയോ വൈറല്‍

പിടികൂടിയ സിംഹത്തെ യുവതി ഒറ്റക്ക് കയ്യിലെടുത്ത് പൊക്കിയാണ് കൂട്ടിനകത്തേക്ക് എത്തിച്ചത്.

5 Jan 2022 9:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാ..ലാ..ലാ..സിംഹത്തെ കയ്യിലെടുത്ത് കുവൈറ്റ് യുവതി; വീഡിയോ വൈറല്‍
X

കുവൈത്തില്‍ നിരത്തിലിറങ്ങിയ സിംഹത്തെ കയ്യിലെടുത്ത് പൊക്കി യുവതി. കുവൈത്തിലെ സബാഹിയയിലാണ് കൂട്ടില്‍ നിന്നും പുറത്തുചാടിയ വളര്‍ത്തു സിംഹത്തെ യുവതി സാഹസികമായി പിടികൂടിയത്.

കുവൈത്ത് സ്വദേശികളായ യുവതിയുടേയും അവരുടെ പിതാവിന്റേയും ഉടമസ്ഥതയിലുളളതാണ് സിംഹമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തിയ സിംഹത്തെ പൊലീസിന്റെ സഹായം ലഭിച്ചിരുന്നു.

പിടികൂടിയ സിംഹത്തെ യുവതി ഒറ്റക്ക് കയ്യിലെടുത്ത് പൊക്കിയാണ് കൂട്ടിനകത്തേക്ക് എത്തിച്ചത്. കയ്യില്‍ നിന്ന് കുതറാന്‍ ശ്രമിക്കുന്നതും സിംഹം അലറുന്നതും വീഡിയോയില്‍ കാണാം. കുവൈത്തില്‍ സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നത് നിയമപരമായി കുറ്റകരമാണ്.

എന്നാല്‍ ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നവരുടെ എണ്ണം കുവൈത്തില്‍ കൂടുതലാണ്. 2018ലും സമാനമായ സംഭവം കുവൈത്തില്‍ നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം മൃഗശാല അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. യുവതി സിംഹത്തെ എടുത്ത് കൂട്ടിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം നാല്‍ ലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്.



Next Story

Popular Stories