Top

പ്രവാചക നിന്ദക്കെതിരെ കുവൈറ്റിലെ എംപിമാര്‍; ഇന്ത്യക്കെതിരെ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യം

ഇന്നലെ നടന്ന 50 അംഗ ദേശീയ അസംബ്ലിയിലെ 30 എംപിമാര്‍ ഒപ്പിട്ട പ്രസ്താവനയാണ് സമര്‍പ്പിച്ചത്

17 Jun 2022 8:29 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പ്രവാചക നിന്ദക്കെതിരെ കുവൈറ്റിലെ എംപിമാര്‍; ഇന്ത്യക്കെതിരെ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യം
X

കുവൈറ്റ് സിറ്റി: ബിജെപി നേതാക്കളുടെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയുളള അപകീർത്തി പരാമർശത്തിൽ കുവൈറ്റ് എംപിമാർ രം​ഗത്ത്. സര്‍ക്കാരും, പാര്‍ട്ടിയും, മാധ്യമ ഉദ്യോഗസ്ഥരും അപമാനത്തില്‍ ഇന്ത്യയ്ക്കെതിരെ എല്ലാത്തരം സമ്മര്‍ദ്ദങ്ങളും പ്രയോഗിക്കാന്‍ കുവൈറ്റ് എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ നടന്ന 50 അംഗ ദേശീയ അസംബ്ലിയിലെ 30 എംപിമാര്‍ ഒപ്പിട്ട പ്രസ്താവനയാണ് സമര്‍പ്പിച്ചത്. ഇന്ത്യന്‍ പൊലീസ് നടത്തിയ അതിക്രമങ്ങളേയും യോഗം അപലപിച്ചു.

എട്ട് ദശലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ ഗള്‍ഫ് രാജ്യങ്ങള്‍ ഹിന്ദുത്വ അനുകൂലികളെ നാടുകടത്തണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും എതിരായ ഇന്ത്യന്‍ സർക്കാരിന്റെ അക്രമാസക്തമായ നടപടികളേയും കുവൈറ്റ് അപലപിച്ചു. ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും തടയുന്നതിന് നയതന്ത്ര, സാമ്പത്തിക, മാധ്യമ സമ്മര്‍ദ്ദങ്ങളും മറ്റ് സമ്മര്‍ദ്ദ മാര്‍ഗങ്ങളും പ്രയോഗിക്കാന്‍ കുവൈറ്റ് സര്‍ക്കാരിനോടും ലോക സര്‍ക്കാരുകളോടും നിയമനിര്‍മ്മാതാക്കളുടെ യോഗം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Story Highlights: Kuwaiti MPs protest against insults to prophet

Next Story