Top

റമദാനിലെ നോമ്പ്‌ തുറ പരിപാടികൾക്ക് കുവെെറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

കൊവിഡ്‌ വ്യാപനം നിയന്ത്രണവിധേയമാകുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി

14 March 2022 11:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റമദാനിലെ നോമ്പ്‌ തുറ പരിപാടികൾക്ക് കുവെെറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി
X

കുവെെറ്റ്: കുവൈറ്റിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. കൊവിഡ്‌ വ്യാപനം നിയന്ത്രണവിധേയമാകുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.

രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമാണ് രാജ്യത്ത് നോമ്പുതുറ പരുപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകുന്നത്. ഏപ്രിൽ രണ്ട് മുതലായിരിക്കും രാജ്യത്ത് റമദാൻ വൃതം ആരംഭിക്കുക.

റമദാൻ മാസം ആരംഭിക്കുന്നതിനു മുന്നോടിയായി അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് തടയാൻ രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ അധികൃതർ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS: Kuwaiti Ministry of Health approves Ramadan fasting events

Next Story