കുടുംബ സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
വിവരം. കൊവിഡിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി കുവൈത്ത് സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെച്ചിരുന്നത്
25 Feb 2022 12:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുവൈത്തില്‍ നിര്‍ത്തിവെച്ചിരുന്ന കുടുംബ സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കാന്‍ നീക്കം. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന പദ്ധതിയാണ് വീണ്ടും ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സന്ദര്‍ശക വിസയില്‍ വരുന്നവര്‍ കുവൈത്ത് അംഗീകരിച്ച വാക്സീന് എടുത്തവരായിരിക്കണമോ എന്നുള്ള കാര്യങ്ങളുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ആരോഗ്യ മന്ത്രാലയം, സിവില്‍ വ്യോമയാനം തുടങ്ങിയ ഏജന്‍സികള്‍ ഉടന്‍ തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷം സന്ദര്‍ശക വിസകള്‍ ഉടന്‍ നല്കി തുടങ്ങുമെന്നാണ് വിവരം. കൊവിഡിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി കുവൈത്ത് സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെച്ചിരുന്നത്.
STORY HIGHLIGHTS: Kuwait to resume family visas
- TAGS:
- KUWAIT
- FAMILY VISA