Top

കുവൈത്തിലെ നിയന്ത്രണങ്ങള്‍ നീങ്ങി; ആദ്യദിനം 23,000 യാത്രക്കാര്‍

210 വിമാനങ്ങളാണ് ഇന്നലെ മാത്രം സര്‍വീസ് നടത്തിയത്.

21 Feb 2022 9:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈത്തിലെ നിയന്ത്രണങ്ങള്‍ നീങ്ങി; ആദ്യദിനം 23,000 യാത്രക്കാര്‍
X

യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതിനു ശേഷമുള്ള ആദ്യ ദിനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 23,000 യാത്രക്കാര്‍ സഞ്ചരിച്ചതായി അധികൃതര്‍ അറിയിച്ചു. 13,000 പേര്‍ കുവൈത്തില്‍ നിന്ന് പുറത്തു പോകുകയും 10,000 പേര്‍ കുവൈത്തിലേക്ക് വരുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 210 വിമാനങ്ങളാണ് ഇന്നലെ മാത്രം സര്‍വീസ് നടത്തിയത്.

വാക്‌സീന്‍ എടുക്കാത്തവര്‍ക്കും കുവൈത്തിലേക്ക് വരാമെന്നും, വാക്‌സീനെടുത്തവര്‍ക്ക് പി സി ആര്‍ ടെസ്റ്റും സമ്പര്‍ക്ക വിലക്കും വേണ്ട എന്നു തുടങ്ങിയ ഇളവുകള്‍ പ്രാബല്യത്തിന് ശേഷം ആദ്യം കുവൈത്തിലെത്തിയത് ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമായിരുന്നു. ഇന്ത്യ, ഇസ്താംബൂള്‍, ബൈറൂത്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കുടുതല്‍ പേര്‍ യാത്ര പോയത്.

നേരത്തെ കുവൈത്ത് അംഗീകരിച്ച നാല് വാക്‌സീന്‍ അല്ലാത്തവ സ്വീകരിച്ച പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത പ്രതിസന്ധിയുണ്ടായിരുന്നു. എന്നാല്‍ പുതിയ ഇളവ് കൊവാക്‌സീന്‍ സ്വീകരിച്ച ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേര്‍ക്കാണ് പ്രയോജനമായത്. ഇനി വരുന്ന ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. തിരക്ക് മുന്‍ കൂട്ടി കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമയാന വകുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചെക്കിംഗ് കൗണ്ടറുകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു.

STORY HIGHLIGHTS: Kuwait lifts restrictions; 23,000 passengers on the first day

Next Story