Top

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി കുവൈറ്റ്

ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്.

9 Dec 2021 5:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി കുവൈറ്റ്
X

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കുവൈറ്റ്. ലൈസന്‍സ് ലഭ്യമാകുന്നതിന് പുതിയ മാനദണ്ഡങ്ങളും കുവൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്.

ഡ്രൈവിങ് ലൈസന്‍സിന് അര്‍ഹതയുണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്തണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് നിര്‍ദേശിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രവാസികള്‍ക്കുളള ഡ്രൈവിങ് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ നീക്കം.

ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് 600 ദിനാര്‍ പ്രതിമാസ ശമ്പളവും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുണ്ടായിരിക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ ലൈസന്‍സ് സ്വന്തമാക്കിയ പ്രവാസികളുടെ രേഖകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും നിര്‍ദേശിച്ചു.

Next Story

Popular Stories