കുവൈറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9 ദിവസത്തെ ഈദ് അല്‍ ഫിത്തര്‍ അവധി
മെയ് 1 മുതല്‍ മെയ് 5 വരെയാണ് അവധി ദിനങ്ങള്‍
19 April 2022 10:27 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെയ് 1 മുതല്‍ മെയ് 5 വരെ ഈദ് അല്‍ ഫിത്തര്‍ 2022 അവധി പ്രഖ്യാപിച്ച് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്. ഈദ് അല്‍ ഫിത്തര്‍ മെയ് 2 നാവുമെന്നാണ് കുവൈറ്റിലെ ജ്യോതിശാസ്ത്ര കേന്ദ്രങ്ങളും വിദഗ്ധരും അറിയിച്ചതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന അധികാരികളും മെയ് 8 നാവും പുനരാരംഭിക്കുകയെന്നും പ്രവര്‍ത്തി സമയം ഇവര്‍ക്ക് ക്രമീകരിക്കാം എന്നും സിവില്‍ സര്‍വീസ് കമ്മീഷന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 29, 30 വെള്ളിയും ശനിയും പൊതു അവധി ആയതിനാലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധി 9 ദിവസമാവുന്നത്.
STORY HIGLIGHTS: KUWAIT GOVERMENT EMPOYEES EID OFF DAYS
Next Story