അമേരിക്കയ്ക്ക് പിന്നാലെ യുക്രൈന് വിടാന്‍ പൗരന്മാര്ക്ക് നിര്‍ദേശവുമായി കുവൈത്തും
യുക്രൈനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നും നിര്‍ദേശം
12 Feb 2022 4:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അമേരിക്കയ്ക്ക് പിന്നാലെ യുക്രൈനില്‍ നിന്ന് പൗരന്മാരെ തിരിച്ചു വിളിച്ച് കുവൈത്തും. യുക്രൈനിലെ സ്ഥിതി മോശമായി കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് യുക്രൈന് വിടണമെന്നുമാണ പൗരന്മാര്ക്ക് കുവൈത്തിന്റെ നിര്‍ദേശം. യുക്രൈനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ അമേരിക്കയും യുക്രൈനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചിരുന്നു. ഏതു നിമിഷവും റഷ്യന്‍ അധിനിവേശമുണ്ടാകാന് സാധ്യതയുള്ളതിനാലാണ് രാജ്യങ്ങള്‍ യുക്രൈനില്‍ നിന്ന് പൗരന്മാരെ തിരിച്ചു വിളിക്കുന്നത്.
ബ്രിട്ടനും കാനഡയും നെതര്‍ലാന്‍ഡും യുക്രൈന് വിടാന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. 1,30,000 റഷ്യന്‍ സൈനികര്‍ യുക്രൈനുമായുള്ള അതിര്‍ത്തിക്കടുത്ത് തമ്പടിച്ചിരിക്കുകയാണെന്നാണ് യുഎസ്സിന്റെ വിലയിരുത്തല്‍.