Top

വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്മാര്‍ട്ട് ആപ്പുമായി കുവൈറ്റ്

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് ചെറിയ അപകടങ്ങളും ആപ്പില്‍ രേഖപ്പെടുത്താവുന്നതാണ്.

5 May 2022 7:42 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്മാര്‍ട്ട് ആപ്പുമായി കുവൈറ്റ്
X

കുവൈറ്റ് സിറ്റി: രാജ്യത്ത് സംഭവിക്കുന്ന വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്മാര്‍ട്ട് ആപ്പ് പുറത്തിറക്കി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് സ്മാര്‍ട്ട് ആപ്പ് പരിചയപ്പെടുത്തിയത്. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് ചെറിയ അപകടങ്ങളും ആപ്പില്‍ രേഖപ്പെടുത്താവുന്നതാണ്.

അപകടത്തെ തുടര്‍ന്ന് ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് പട്രോളിങ് സംഘത്തെ വേഗതത്തില്‍ അറിയിക്കാനാവും. ഇതിലൂടെ റോഡിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവും. അപകടത്തില്‍പ്പെടുന്ന വാഹനത്തിന്റെ ഫോട്ടോ, നമ്പര്‍, മറ്റു വിവരങ്ങള്‍ എന്നിവ എസ് എം എസ് വഴിയോ, ഇമെയില്‍ വഴിയോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

STORY HIGHLIGHTS : KUWAIT INTRODUCE SMART APP FOR REPORTING ACCIDENTS

Next Story