Top

ശീതികരിച്ച കോഴിയിറച്ചിയടക്കം ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി വിലക്കേർപ്പെടുത്തി കുവെെറ്റ്; അതിർത്തി കടക്കില്ല

വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷനാണ് കയറ്റുമതി വിലക്ക് ഏര്‍പ്പെടുത്തിയത്.

20 May 2022 6:18 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ശീതികരിച്ച കോഴിയിറച്ചിയടക്കം ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി വിലക്കേർപ്പെടുത്തി കുവെെറ്റ്; അതിർത്തി കടക്കില്ല
X

കുവൈറ്റ്: ശീതികരിച്ച ചിക്കന്‍ ഉള്‍പ്പടെയുള്ള വിവിധ ഉല്‍പ്പനങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ കുവൈറ്റില്‍ വിലക്ക്. വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷനാണ് കയറ്റുമതി വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമാണ് നടപടി. ശീതികരിച്ച കോഴിയിറച്ചി, സസ്യ എണ്ണ, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ആട് എന്നിവയുടെ കയറ്റുമതിക്കാണ് വിലക്ക്.

കയറ്റുമതി വിലക്കുള്ള ഉല്‍പ്പനങ്ങള്‍ അതിര്‍ത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തികളില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യ, യുക്രെയ്ന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാനാണ് നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇരുമ്പ് അവശിഷ്ടങ്ങള്‍, പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ് എന്നിവക്ക് മാര്‍ച്ചില്‍ കയറ്റുമതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതിക്ക് മൂന്ന് മാസത്തേക്കാണ് വിലക്ക്. സര്‍ക്കാരിന്റെയും സ്വകാര്യ പദ്ധതികളുടെയും ആവശ്യകത നിറവേറ്റുന്ന തരത്തില്‍ ഇരുമ്പിന്റെ ലഭ്യത ഉറപ്പാക്കാന്‍ കയറ്റുമതി നിരോധനം സഹായമായെന്നാണ് വിലയിരുത്തല്‍.

Story highlights: Kuwait bans exports of products, including frozen chicken; Will not cross the border

Next Story