Top

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു; ഒരു കുവൈറ്റ് ദിനാറിന് 247 രൂപ, പ്രവാസികള്‍ക്ക് നേട്ടം

വിനിമയ നിരക്ക് കുറഞ്ഞതോടെ സ്വന്തം നാട്ടിലേക്ക് പണമയക്കുന്നതിനുളള തിരക്കാണ് പ്രാവസികള്‍ക്കിടയില്‍.

11 Dec 2021 10:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു; ഒരു കുവൈറ്റ് ദിനാറിന് 247 രൂപ, പ്രവാസികള്‍ക്ക് നേട്ടം
X

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കുവൈറ്റില്‍ ഒരു ദിനാറിന് 247 രൂപയായി. ഏതാനും ദിവസങ്ങളിലായി ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞുവരുന്നത് പ്രാവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വിനിമയ നിരക്ക് കുറഞ്ഞതോടെ സ്വന്തം നാട്ടിലേക്ക് പണമയക്കുന്നതിനുളള തിരക്കാണ് പ്രാവസികള്‍ക്കിടയില്‍.

കഴിഞ്ഞ നാലു ദിവസങ്ങളിലായുളള മൂല്യ തകര്‍ച്ച കുവൈറ്റ് ധനവിപണിയിലും പ്രതിഫലിച്ചു. രണ്ടു ദിവസങ്ങളിലായി ഒരു ദിനാറിന് 247 രൂപക്ക് മുകളിലായാണ് വിനിമയം നടന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച രൂപയുടെ മൂല്യം ഡോളറിന് 74.93, 75.17 എന്ന നിലയിലേക്ക് ഇടിഞ്ഞു. ഡിസംബര്‍ 6ഓടെ 75.18, 75.17 എന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസം 75.35-75.56 എന്ന നിരക്കിലാണ് വിപണനം നടന്നിട്ടുളളത്. നവംബര്‍ 26ന് ഒരു യുഎസ് ഡോളറിന് 74.58രൂപ എന്ന നിലയിലായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ വിപണനം ആരംഭിച്ചത്.

Next Story

Popular Stories