Top

സ്വദേശികളുടെ റേഷൻ 'അടിച്ചുമാറ്റി' വിറ്റു; കുവൈറ്റിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

പാല്, അരി, പഞ്ചസാര, എണ്ണ എന്നിങ്ങനെയുള്ള റേഷൻ സാധനങ്ങൾ ഇയാൾ എങ്ങനെയാണ് സംഘടിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കും

22 Dec 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വദേശികളുടെ റേഷൻ അടിച്ചുമാറ്റി വിറ്റു; കുവൈറ്റിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
X

കുവൈറ്റ് സിറ്റി: റേഷൻ അനധികൃതമായി വിൽപ്പന നടത്തിയ ഇന്ത്യക്കാരൻ കുവൈറ്റിൽ അറസ്റ്റിൽ. കുവൈറ്റ് സർക്കാർ സ്വദേശികൾക്ക് സൗജന്യമായി നൽകുന്ന റേഷൻ നിയമവിരുദ്ധമായി സംഘടിപ്പിച്ച് വ്യാപാര സ്ഥാപനം വഴി ഇയാൾ വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തൽ. കുവൈറ്റിലെ ഹവല്ലി ഏരിയയിൽ പ്രവർത്തിക്കുന്ന കടയിൽ സർക്കാർ റേഷൻ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പാല്, അരി, പഞ്ചസാര, എണ്ണ എന്നിങ്ങനെയുള്ള റേഷൻ സാധനങ്ങൾ ഇയാൾ എങ്ങനെയാണ് സംഘടിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കും. രാജ്യത്തെ തൊഴിൽ നിയമം ലംഘിച്ചാണ് ഇയാൾ ജോലി ചെയ്യുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഔദ്യോ​ഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനാണ് സാധ്യത. പ്രവാസി ഇന്ത്യക്കാരന്റെ വ്യക്തി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


Next Story

Popular Stories