Top

സ്‌പോണ്‍സറെയും ഭാര്യയെയും കൊലപ്പെടുത്തി മുങ്ങിയ ഇന്ത്യക്കാരന്‍ പിടിയില്‍; അറസ്റ്റിലായത് 10 വര്‍ഷത്തിനുശേഷം

ഇവരുടെ ഗാര്‍ഹിക തൊഴിലാളിയായിരുന്നു സന്തോഷ് കുമാര്‍ റാണ.

10 May 2022 4:35 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സ്‌പോണ്‍സറെയും ഭാര്യയെയും കൊലപ്പെടുത്തി മുങ്ങിയ ഇന്ത്യക്കാരന്‍ പിടിയില്‍; അറസ്റ്റിലായത് 10 വര്‍ഷത്തിനുശേഷം
X

കുവൈറ്റ്: സ്‌പോണ്‍സറായ കുവൈറ്റ് പൗരന്‍ ഫഹദ് ബിന്‍ നാസര്‍ ഇബ്രാഹിം, ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസില്‍ ലക്‌നൗ സ്വദേശി സന്തോഷ് കുമാര്‍ റാണയെ പത്ത് വര്‍ഷത്തിനുശേഷം സിബിഐ അറസ്റ്റ് ചെയ്തു. ഇവരുടെ ഗാര്‍ഹിക തൊഴിലാളിയായിരുന്നു സന്തോഷ് കുമാര്‍ റാണ.

2012ല്‍ ഫര്‍വാനിയ ഗവര്‍ണേറ്റിലെ ആന്ദലൂസിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ കുവൈറ്റ് ക്രിമിനല്‍ കോടതി പ്രതിയുടെ അസാന്നിധ്യത്തില്‍ 2012 ഫെബ്രുവരി 29ന് വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയും കുവൈറ്റും തമ്മില്‍ 2004ല്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് പ്രതിയായ സന്തോഷ് കുമാര്‍ റാണയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് വിദേശകാര്യമന്ത്രാലയം 2016ല്‍ ഇന്ത്യക്ക് കത്തയച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിച്ചത്. പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കുകയും മതവിശ്വാസത്തിന് വിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധിച്ചതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കൊലപാതകത്തിനുശേഷം സന്തോഷ് സ്‌പോണ്‍സറുടെ കസ്റ്റഡിയിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് എടുത്ത് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇരു രാജ്യത്തെയും വിചാരണ പൂര്‍ത്തിയായ ശേഷം കുറ്റവാളിയുടെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.

Story highlights: Indian man arrested for killing sponsor and wife Then 10 years later

Next Story