Top

കുവൈറ്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റ് അടച്ചുപൂട്ടി

വീഴ്ചകളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനിരിക്കുകയാണ് ഉദ്യോഗസ്ഥര്‍

11 Jun 2022 5:37 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റ് അടച്ചുപൂട്ടി
X

കുവൈറ്റ് സിറ്റി : രാജ്യത്ത് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റ് അടച്ചുപൂട്ടി. സുരക്ഷാ, അഗ്‌നി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മാര്‍ക്കറ്റിനെതിരെ ഖുറൈന്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം സുരക്ഷാ, അഗ്‌നി പ്രതിരോധ ആവശ്യകതകള്‍ വിലയിരുത്താനായി പരിശോധനാ സംഘങ്ങള്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് ലംഘനങ്ങള്‍ കണ്ടെത്തിയത്.

മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തിലുള്ള പിഴവുകള്‍ മാർക്കറ്റിനെതിരെ കണ്ടെത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി സുരക്ഷ സംരക്ഷിക്കുന്നതിനായി എല്ലാ പ്രതിരോധ നടപടികളും പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പൗരന്മാരും താമസക്കാരും നിക്ഷേപകരും കെട്ടിട ഉടമകളും ഇതിനോട് സഹകരിക്കണമെന്നും അല്ലാത്തപക്ഷം ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വീഴ്ചകളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

Story Highlights : In Kuwait, markets that do not meet safety standards are closed

Next Story