Top

പൂന്തോട്ടത്തിൽ കറുപ്പ് വളർത്തി; കുവൈറ്റിൽ ഇന്ത്യൻ പ്രവാസികള്‍ അറസ്റ്റിൽ

കുവൈറ്റിലെ ഫഹാഹീലിലാണ് സംഭവം.

14 April 2022 7:42 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പൂന്തോട്ടത്തിൽ കറുപ്പ് വളർത്തി; കുവൈറ്റിൽ ഇന്ത്യൻ പ്രവാസികള്‍ അറസ്റ്റിൽ
X

കുവൈറ്റ് സിറ്റി: പൂന്തോട്ടത്തിൽ പോപ്പിയം ചെടികൾ വളർത്തിയതിന് ഇന്ത്യൻ പ്രവാസികള്‍ അറസ്റ്റിൽ. കുവൈറ്റിലെ ഫഹാഹീലിലാണ് സംഭവം.

അഹമ്മദി സെക്യൂരിറ്റി വിഭാ​ഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തിയ പരിശോധനയിലാണ് കറുപ്പ് ചെടികൾ കണ്ടെത്തിയത്.

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയായിരുന്നു പരിശോധന. പൂന്തോട്ടം സീൽ ചെയ്ത പൊലീസ് ചെടികൾ ഫോറൻസിക് പരിശോധനക്കയച്ചു.

STORY HIGHLIGHTS: The Narcotics Control Bureau of Kuwait is arrested Indian expats for growing poppy plants in their garden

Next Story