Top

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

മരിച്ചയാള്‍ സിറിയന്‍ സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകള്‍

8 March 2022 9:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
X

കുവൈത്തില്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി യുവാവ് ആത്മഹത്യ ചെയ്‍തു. കുവൈത്തിലെ നുഗ്‍റയിലായിരുന്നു സംഭവം. വലിയ ശബ്‍ദം കേട്ട് ഓടിയെത്തിയപ്പോള്‍ കെട്ടിടത്തിന് താഴെ അനക്കമറ്റ നിലയില്‍ യുവാവിനെ കണ്ടതായാണ് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞത്.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‍തതാണെന്ന് കണ്ടെത്തിയത്. മരിച്ചയാള്‍ സിറിയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ് )

STORY HIGHLIGHTS: Expatriate man commits suicide in Kuwait

Next Story