Top

കുവെെറ്റില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ

വില്‍പന നടത്താനായാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ കെെവശം വെച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് തൂക്കിലേറ്റാന്‍ ശിക്ഷ വിധിച്ചത്.

29 Dec 2021 5:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവെെറ്റില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ
X

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മയക്കുമരുന്നുകളുമായി പിടിയിലായ ഏഷ്യന്‍ പ്രവാസിക്ക് വധശിക്ഷ. വില്‍പന നടത്താനായാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ കെെവശം വെച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് തൂക്കിലേറ്റാന്‍ ശിക്ഷ വിധിച്ചത്.

അന്വേഷണത്തില്‍ കണ്ടെത്തിയ വസ്‍തുതകള്‍ക്ക് പുറമെ പ്രതി കുറ്റസമ്മതവും നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധിന്യായം. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്നും കോടതി വ്യക്തമാക്കി.

Next Story

Popular Stories