Top

കുവൈറ്റില്‍ നിന്നുമുള്ളവരുടെ ഉംറ ചിലവുകള്‍ വര്‍ദ്ധിക്കുമെന്ന് സൂചന

കരമാര്‍ഗ്ഗം ഉംറക്കെത്തുന്നവരില്‍ വര്‍ദ്ധനവ്

11 April 2022 2:22 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റില്‍ നിന്നുമുള്ളവരുടെ ഉംറ ചിലവുകള്‍ വര്‍ദ്ധിക്കുമെന്ന് സൂചന
X

കുവൈറ്റ്: കൊവിഡ് മഹാമാരിക്ക് ശേഷം ഉംറക്കായി പുണ്യഭൂമിയിലേക്ക് കുവൈറ്റില്‍ നിന്നും എത്തുന്നവരുടെ ചിലവ് വര്‍ദ്ധിക്കുമെന്ന് സൂചന. റമദാന്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ തന്നെ വിമാന ടിക്കറ്റുകളുടെ നിരക്കില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ആചാരത്തിന്റെ സമയങ്ങളെ ആശ്രയിച്ചും വിമാന ടിക്കറ്റുകളുടെ നിരക്കില്‍ മാറ്റം ഉണ്ടാവും. കൂടാതെ താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രകടമാകും.

കോവിഡിന് മുന്‍പ് ഉംറക്കായുള്ള ചിലവ് 170 ദിനാര്‍ ആയിരുന്നു. ഇന്ന് ഈ തുക 700 ദിനാര്‍ വരെ എത്തുമെന്നാണ് മുന്നറിയിപ്പ്. സൗദി അധികാരികള്‍ കരമാര്‍ഗ്ഗം എത്തുന്ന താമസക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കിയതോടെ കരമാര്‍ഗ്ഗം എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. റമദാനിലെ ആദ്യ രണ്ടാഴ്ചകളില്‍ കരമാര്‍ഗ്ഗം എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം 2,000 കടന്നു. കരമാര്‍ഗ്ഗം എത്തുന്നവര്‍ക്ക് 33 ബസ്സുകളാണ് ഉള്ളത്. 30 വിമാന സര്‍വ്വീസുകള്‍ ആഴ്ചയില്‍ ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.

നിരക്കുകളില്‍ മാറ്റങ്ങള്‍ സംഭവിക്കാവുന്ന സാഹചര്യത്തില്‍ മക്കയിലും മദീനയിലും ഹോട്ടല്‍ മുറികള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ മുന്‍കൂര്‍ പണമിടപാടുകളിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.

Story highlights: cost of Ramadan Umrah for those from Kuwait expected to increase

Next Story