Top

കാലിൽ ഖുറാൻ വചനം പച്ചകുത്തിയതിന് പ്രവാസി യുവതി അറസ്റ്റിൽ; നീക്കം ചെയ്യാമെന്ന ഉറപ്പിൽ ജാമ്യം

8 Nov 2021 10:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലിൽ ഖുറാൻ വചനം പച്ചകുത്തിയതിന് പ്രവാസി യുവതി അറസ്റ്റിൽ; നീക്കം ചെയ്യാമെന്ന ഉറപ്പിൽ ജാമ്യം
X

കാലിൽ ഖുർ ആൻ വചനങ്ങൾ പച്ച കുത്തിയതിന് കഴിഞ്ഞ ദിവസം കുവൈത്തിൽ അറസ്റ്റിലായ ബ്രി‌ട്ടീഷ് യുവതിയെ വിട്ടയച്ചു. തന്റെ കാലിൽ ചെയ്ത ഖുറാൻ വചനങ്ങളുടെ ടാറ്റൂ നീക്കം ചെയ്യാമെന്ന് യുവതി ഉറപ്പ് നൽകിയതിനെ തു‌ടർന്നാണ് ഇവരെ വിട്ടയച്ചത്. കുവൈത്തി സ്വദേശിയു‌ടെ പരാതിയിൽ കഴിഞ്ഞ ദിവസം ഇവരെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതി കാലിൽ ഖുറാൻ വചനങ്ങൾ ടാറ്റൂ ചെയ്തത് മത്തെ അപമാനിക്കുന്നതാണെന്നായിരുന്നു പരാതി. കുവൈത്തിൽ അധ്യാപികയായി ജോലി ചെയ്യുന്ന യുവതിയാണ് അറസ്റ്റിലായത്. എന്നാൽ താൻ രണ്ട് വർഷം മുമ്പ് നാട്ടിൽ നിന്ന് ചെയ്ത ‌ടാറ്റൂവാണെന്നും ഖുറാൻ വചനങ്ങളാണെന്ന് തനിക്കറിയില്ലായിരുന്നെന്നും യുവതി പൊലീസിനോ‌ട് വ്യക്തമാക്കി. ടാറ്റൂ നീക്കം ചെയ്യാൻ താൻ തയ്യാറാണെന്ന് രേഖാ മൂലം അറിയിച്ചതിനെത്തുടർന്ന് യുവതിയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു

Next Story

Popular Stories