കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
പയ്യോളി സ്വദേശിയായ നെല്ല്യേരി മാണിക്കോത്ത് മാണിക്യം വീട്ടില്‍ ഷാഹിദാണ് മരിച്ചത്
7 March 2022 4:59 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുവൈത്തിലുണ്ടായ കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. പയ്യോളി സ്വദേശിയായ നെല്ല്യേരി മാണിക്കോത്ത് മാണിക്യം വീട്ടില്‍ ഷാഹിദാണ് (24) മരിച്ചത്.
പരുക്കുകളോടെ അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഹിദ് ശനിയാഴ്ച രാത്രി 12 മണിക്കാണ് മരിച്ചത്. പിതാവ്: നിസാര്‍, മാതാവ്: സുബൈദ, സഹോദരങ്ങള്‍: ഷാറൂഖ്, നിദാന്, നീമ. മൃതദേഹം കുവൈത്തില്‍ ഖബറടക്കും.
STORY HIGHLIGHTS: An expatriate Malayalee who was under treatment for injuries in a car accident died
Next Story