Top

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ കുവൈറ്റിൽ 40 ദിവസത്തെ ദുഃഖാചരണം

നാൽപ്പത് ദിവസവും സർക്കാർ ഓഫീസുകളിലെ പതാക പകുതി താഴ്ത്തികെട്ടും.

13 May 2022 6:29 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ കുവൈറ്റിൽ 40 ദിവസത്തെ ദുഃഖാചരണം
X

മസ്കറ്റ്: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കുവൈറ്റിൽ 40 ദിവസത്തെ ദുഃഖാചരണം. നാൽപ്പത് ദിവസവും സർക്കാർ ഓഫീസുകളിലെ പതാക പകുതി താഴ്ത്തികെട്ടും. ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ജനങ്ങളുടെ സേവനത്തിനും ഇസ്ലാമിക രാജ്യങ്ങളുടെ അഭിവൃദ്ധിക്കും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എന്ന് അമീർ അനുശോചിച്ചു. പ്രസിഡന്റിന്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് യുഎഇയും 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈൻ, ഒമാൻ തുടങ്ങിയ അറേബ്യൻ രാജ്യങ്ങളും ഇന്ത്യയും ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും. ശൈഖ് ഖലീഫയുടെ ഖബറടക്കം ഇന്ന് രാത്രി തന്നെ നടക്കും. യുഎഇയിലെ എല്ലാ പള്ളികളും മയ്യിത്ത് നമസ്‌കാരം നടക്കും.

അബുദാബിയുടെ 16ാമത്തെ ഭരണാധികാരിയും. പിതാവ് ശൈഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 2004 ൽ മരണമടഞ്ഞ ശേഷമാണ് യുഎഇ പ്രസിഡന്റായി ശൈഖ് ഖലീഫ ഭരണത്തിലേറുന്നത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. അസുഖ ബാധിതനായി ദീർഘ നാളായി ചികിത്സയിലായിരുന്നു. യുഎഇയുടെ അമ്പരിപ്പിക്കുന്ന വളർച്ചയ്ക്ക് നെടുനായകത്വം വഹിച്ച ഭരണാധികാരി എന്ന ഖ്യാതിയോടെയാണ് ശൈഖ് ഖലീഫയുടെ വിട വാങ്ങൽ. ആരോ​ഗ്യപരമായ കാരണങ്ങളാൽ ഏറെ നാളായി പൊതു വേദികളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ശൈഖ് ഖലീഫ.

STORY HIGHLIGHTS: 40 Days of Mourning in Kuwait Over the Death of the UAE President

Next Story