Top

കഴിഞ്ഞ വര്‍ഷം നാടുകടത്തിയത് 22,427 പ്രവാസികളെ; കണക്കുകള്‍ പുറത്തുവിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പാര്‍ലമെന്റ് അംഗത്തിന് ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്.

21 Dec 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഴിഞ്ഞ വര്‍ഷം നാടുകടത്തിയത് 22,427 പ്രവാസികളെ; കണക്കുകള്‍ പുറത്തുവിട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
X

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇരുപത്തിരണ്ടായിരത്തിലധികം പ്രവാസികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. 2020 ജനുവരി ഒന്ന് മുതല്‍ 2021 സെപ്തംബര്‍ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 22,427 പ്രവാസികളെയാണ് നാടുകടത്തിയത്. ഒരു പാര്‍ലമെന്റ് അംഗത്തിന് ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്തുവാന്‍ പരിശോധനകള്‍ വ്യാപകമാകുന്നതിനിടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നാടുകടത്തിയിട്ടുള്ളവരുടെ കടണക്കുകള്‍ പുറത്തുവിട്ടത്. കുവൈത്ത് അമീറിന്റെ ഉത്തരവ് നമ്പര്‍ 17/1959 പ്രകാരമാണ് നാടുകടത്തല്‍ നടപടി. പ്രവാസികളുടെ താമസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും അതത് സമയങ്ങളിലെ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് നിയമ നടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രേഖകളില്‍ തിരുത്തലുകള്‍ ഉള്‍പ്പെടെ വരുത്തുന്നതിനായി മന്ത്രാലയം സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇത് ഉപയോഗപ്പെടുത്താതിരുന്നവര്‍ക്കെതിരെ വിമാന സര്‍വ്വീസ് പുനഃസ്ഥാപിച്ചതോടെയാണ് പരിശോധനാ നടപടികള്‍ ആരംഭിച്ചത്.

അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ സമയം അനുവദിച്ചിട്ടും അത് ഉപയോഗപ്പെടുത്താതിരുന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ പിഴയടച്ച് രാജ്യത്ത് നിന്നും മടങ്ങാന്‍ ഇവര്‍ക്ക് സാധിക്കും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരാനും സാധിക്കും.

എന്നാല്‍ പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ നിയമ ലംഘിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഇവർക്ക് മറ്റ് ജിസിസി രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ നിശ്ചിതകാലത്തേക്ക് നിയന്ത്രണം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

Popular Stories