Top

സ്വദേശിവത്കരണം: കുവൈത്തില്‍ സര്‍ക്കാര്‍ ജോലി നഷ്ടമായവരില്‍ 16 ശതമാനവും ഇന്ത്യക്കാര്‍

ഈജിപ്തുകാരാണ് രാജ്യം വിട്ടവരില്‍ രണ്ടാമത്.

20 Feb 2022 11:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വദേശിവത്കരണം: കുവൈത്തില്‍ സര്‍ക്കാര്‍ ജോലി നഷ്ടമായവരില്‍ 16 ശതമാനവും ഇന്ത്യക്കാര്‍
X

സ്വദേശിവത്കരണം മൂലം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് രാജ്യം വിട്ട വിദേശികളില്‍ 16.1 ശതമാനം പേരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. 1,98,666 പേരാണ് ജോലി നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത്. ഈജിപ്തുകാരാണ് രാജ്യം വിട്ടവരില്‍ രണ്ടാമത്.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2021ലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ കുവൈത്ത് വിട്ടത്. ഇതോടെ നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ 76.6 ശതമാനമായിരുന്ന സ്വദേശികളുടെ പങ്കാളിത്തം 78.3 ശതമാനമായി വര്‍ധിച്ചു. സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം വിദേശികളായ നിരവധി തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിന് കാരണമായിട്ടുണ്ട്. കുവൈത്തിലെ തൊഴില്‍ വിപണിയിലെ വിദേശികളുടെ സാന്നിധ്യം 78.9 ശതമാനമായി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

STORY HIGHLIGHTS: 16% of those who lost their government jobs in Kuwait were Indians

Next Story