Top

റെസിഡന്‍സ് നിയമം ലംഘിച്ച് 157 പേര്‍; കുവൈത്തില്‍ പരിശോധന കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം

പെരുന്നാള്‍ അവധിക്കിടെ 2,130 കുറ്റക്യത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

8 May 2022 4:26 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റെസിഡന്‍സ് നിയമം ലംഘിച്ച് 157 പേര്‍; കുവൈത്തില്‍ പരിശോധന കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം
X

കുവൈത്ത്: കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധിക്കിടെ റെസിഡന്‍സ് നിയമം ലംഘിച്ച 157 പേരെ ആഭ്യന്തര മന്ത്രാലയം അധിക്യതര്‍ അറസ്റ്റ് ചെയ്തു. പെരുന്നാള്‍ അവധിക്കിടെ 2,130 കുറ്റക്യത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 283 പേര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായിരുന്നു. ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ച്ചക്കിടെ 1,200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ശുവൈഖിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 62 പ്രവാസികളാണ് അറസ്റ്റിലായത്. തുടര്‍നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് അധിക്യതരുടെ പിടിയിലാകുന്നത്. പരിശോധനകളില്‍ പിടിക്കപ്പെടുന്നവരെ പിന്നീട് കുവൈത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു.

കൊവിഡ് പ്രതിസന്ധി കാരണം വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്ന സമയത്ത് പരിശോധനകള്‍ ഇല്ലായിരുന്നു. ഈ കാലയളവില്‍ രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കാനുള്ള അനുമതിയും നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി നീങ്ങി വിമാനത്താവളങ്ങള്‍ തുറന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധയാണ് നടത്തിവരുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇതിനോടകം തന്നെ പിടികൂടി നാടുകടത്തുകയും ചെയ്തു.

Story highlights: 157 for violating residency law; Domestic Ministry tightens inspections in Kuwait

Next Story