Top

സന്ദര്‍ശന വിസയിലെത്തി തിരിച്ചുപോകാത്തത് 14,653 പേര്‍; സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നടപടി

സന്ദര്‍ശന വിസയിലെത്തി തിരിച്ചുപോകാത്തവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് എല്ലാ തരം വിസയും നിഷേധിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.

28 May 2022 5:46 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സന്ദര്‍ശന വിസയിലെത്തി തിരിച്ചുപോകാത്തത് 14,653 പേര്‍; സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നടപടി
X

കുവൈറ്റ്: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തിയ 14,653 പേര്‍ ഇതുവരെ തിരിച്ചു പോയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

സന്ദര്‍ശന വിസയിലെത്തി തിരിച്ചുപോകാത്തവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് എല്ലാ തരം വിസയും നിഷേധിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. സന്ദര്‍ശന വിസയിലെത്തി തിരിച്ചുപോകാത്തവര്‍ ഉള്‍പ്പടെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടെത്താന്‍ ഇപ്പോള്‍ പരിശോധന കാമ്പയിന്‍ സജീവമാക്കിയിട്ടുണ്ട്.

മെയ് ഒന്ന് വരെയുള്ള കണക്കനുസരിച്ച് 149,195 പേരാണ് അനധികൃതമായി രാജ്യത്ത് താമസിക്കുന്നത്. ഇവര്‍ക്ക് പിഴ കൂടാതെ തിരിച്ചുപോകാന്‍ കഴിയുന്ന വിധത്തില്‍ പൊതുമാപ്പ് അനുവദിക്കുന്ന കാര്യവും ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ട്.

കൊവിഡ് ഒന്നാം തരംഗ സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി താമസ നിയമലംഘകര്‍ക്ക് കുവൈറ്റ് പൊതുമാപ്പ് നല്‍കിയിരുന്നു. പിഴയും ശിക്ഷാ നടപടികളും ഒഴിവാക്കിയതിനു പുറമെ കുവൈറ്റ് ഗവണ്‍മെന്റിന്റെ ചെലവിലാണ് പൊതുമാപ്പില്‍ രജിസ്റ്റര്‍ ചെയ്തവരെ നാട്ടിലേക്ക് തിരിച്ചയച്ചത്. നിലവില്‍ താമസ നിയമലംഘകരുടെ എണ്ണം വര്‍ധിച്ച വരുന്ന സാഹചര്യത്തില്‍ ഒരു തവണ കൂടി ഇളവ് നല്‍കാനാണ് സാധ്യത.

Story highlights: 14,653 did not return on visitor visas; Action against sponsors

Next Story