Top

ദീര്‍ഘകാലം കുവൈറ്റില്‍ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി

ഗ്രാന്റ് ഹൈപ്പര്‍ കുവൈറ്റ് റീജിയനല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരിയുടെ പിതാവാണ്

4 May 2022 4:55 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദീര്‍ഘകാലം കുവൈറ്റില്‍ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി
X

കുവൈറ്റ് സിറ്റി : ദീര്‍ഘകാലം കുവൈറ്റില്‍ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടില്‍ നിര്യാതനായി. പള്ളിക്കണ്ടി അബ്ദുള്‍ ഖാദര്‍ (79) ആണ് മരിച്ചത്. ഗ്രാന്റ് ഹൈപ്പര്‍ കുവൈറ്റ് റീജിയനല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരിയുടെ പിതാവാണ്.

മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കോഴിക്കോട് കണ്ണാടിക്കല്‍ മസ്ജിദില്‍, ഖബറടക്കം കണ്ണാടിക്കല്‍ പറമ്പില്‍ കടവില്‍ നടത്തും. ഭാര്യ: കച്ചേരി വളപ്പില്‍ ആയിഷ, മറ്റുമക്കള്‍ : സാലിഹ, ഷഹനാസ്, സഹീല മരുമക്കള്‍ : പി.എം. എ സലാം(ഡല്‍ഹി), സബ്രീന(അള്‍ജീരിയ), റസീന(ചെലവൂര്‍), സിദ്ദീഖ്(വണ്ടൂര്‍), സഹോദരങ്ങള്‍ : ഇബ്രാഹീം, നഫീസ, ആസ്യ, പരേതനായ ഹംസ.

STORY HIGHLIGHTS : A KOZHIKODE NATIVE EXPATRIATE IN KUWAIT FOR A LONG TIME HAS PASSED AWAY


Next Story