വിലക്ക് നീക്കി കുവൈത്ത്; എല്ലാ രാജ്യക്കാര്‍ക്കും നാളെ മുതല്‍ പ്രവേശിക്കാം

കൊവിഡ് 19 രൂക്ഷമായതിനെ തുടര്‍ന്ന് 35 രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കി കുവൈത്ത്. നാളെ മുതല്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. എന്നാല്‍ വരുന്നവര്‍ തങ്ങളുടെ സ്വന്തം ചെലവില്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റയ്നില്‍ കഴിയണം.

725 കുവൈത്തി ദിനാറിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ 270 ദിനാറിന്റെ സിംഗിള്‍ റൂം വരെ 14 ദിവസത്തേക്ക് ഇവര്‍ക്ക് തെരഞ്ഞെടുക്കാം. കുവൈത്തിലെത്തുന്നതിനുമുമ്പ്, എല്ലാ യാത്രക്കാരും തങ്ങള്‍ ഹോട്ടല്‍ റൂം റിസര്‍വ് ചെയ്തിട്ടുണ്ടെന്നും കുവൈറ്റ് മൊസാഫര്‍ ആപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള തെളിവ് കാണിക്കണം.

കൊവിഡ് വൈറസ് രൂക്ഷമായ സമയത്താണ് അപകട സാധ്യതയുള്ള രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 31 രാജ്യക്കാര്‍ക്കായിരുന്നു ആദ്യം വിലക്ക്. പിന്നീട് അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, അര്‍ജന്റീന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Covid 19 updates

Latest News