Top

പ്രവാസികള്‍ക്ക് രാജ്യത്ത് തങ്ങാനുള്ള കാലയളവ് ഒരു വര്‍ഷമാക്കി ചുരുക്കി കുവൈറ്റ്

നേരത്തെ രണ്ട് വര്‍ഷമായിരുന്ന താമസ കാലയളവ് ഒരു വര്‍ഷമാക്കിയാണ് മന്ത്രാലയം കുറച്ചിരിക്കുന്നത്.

9 Dec 2020 6:55 AM GMT

പ്രവാസികള്‍ക്ക് രാജ്യത്ത് തങ്ങാനുള്ള കാലയളവ് ഒരു വര്‍ഷമാക്കി ചുരുക്കി കുവൈറ്റ്
X

കുവൈറ്റ്: പ്രവാസികളുടെ തമസാനുമതി സംബന്ധിച്ച് മാറ്റങ്ങളുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. പ്രവാസികള്‍ക്ക് രണ്ട് വര്‍ഷമോ അതിലധികമം കാലം കുവൈറ്റില്‍ തങ്ങുന്നതിന് അനുമതി ഉണ്ടായിരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ രണ്ട് വര്‍ഷമായിരുന്ന താമസ കാലയളവ് ഒരു വര്‍ഷമാക്കിയാണ് മന്ത്രാലയം കുറച്ചിരിക്കുന്നത്.

പ്രവാസികള്‍, പ്രവാസികളുടെ കുടുംബം, കുവൈറ്റ് സ്വദേശികളുടെ വിദേശികളായ ഭാര്യമാര്‍, കുവൈറ്റ് വനിതകളുടെ മക്കള്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് നിയമം ബാധകമായിരിക്കും. നിലവില്‍ കുവൈറ്റില്‍ താമസിക്കുന്നവരും സ്യകാര്യ മേഖലയില്‍ ജോലിചെയ്യുന്നവരുമൊഴികെയുള്ളവര്‍ക്ക് ഈ നിയമം ബാധകമായിരിക്കും.

കൊവിഡ് വ്യാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധികള്‍ കണക്കിലെടുത്താണ് കുവൈറ്റ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇപ്പോള്‍ 1,30,000 അനധികൃത താമസക്കാരാണുള്ളത്.

പുതിയ നിയമം വരുമ്പോള്‍ രാജ്യത്ത് ഇപ്പോള്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കായി രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ ആദ്യം മുതല്‍ ഇതുവരെ 400 പേര്‍ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഫര്‍വാനിയയില്‍ നിന്നാണ് ഏറ്റവുമധികം ഇത്തരത്തിലുള്ള അപേക്ഷകള്‍ ലഭിച്ചത്.

Next Story