Top

വിദ്യാഭ്യാസ വകുപ്പിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി കുവൈത്ത്; മന്ത്രാലയത്തില്‍ നിന്നും പ്രവാസികളെ ഒഴിവാക്കും

കുവൈത്ത്‌: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും പ്രവാസി ജീവനക്കാരുടെ എണ്ണം കുറച്ച്‌ സ്വദേശികളെ നിയോഗിക്കാനൊരുങ്ങി കുവൈത്ത്.

24 Nov 2020 11:00 PM GMT

വിദ്യാഭ്യാസ വകുപ്പിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി കുവൈത്ത്; മന്ത്രാലയത്തില്‍ നിന്നും പ്രവാസികളെ ഒഴിവാക്കും
X

കുവൈത്ത്‌: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും പ്രവാസി ജീവനക്കാരുടെ എണ്ണം കുറച്ച്‌ സ്വദേശികളെ നിയമിക്കാനൊരുങ്ങി കുവൈത്ത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക ഡിസംബറില്‍ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

പട്ടികയില്‍ അധ്യാപന രംഗത്തുള്ളവരെയും കൂടി ഉള്‍പ്പെടുത്താനാണ് സാധ്യത. ജീവനക്കാര്‍ കൂടുതലുള്ള മേഖലകളില്‍ നിന്നുള്ളവരെയായിരിക്കും ഇങ്ങനെ പട്ടികയില്‍ ഉള്‍പ്പെടുത്തുക.

ഇതുവഴി വിവിധ മേഖലകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈത്ത്. രാജ്യത്തെ ജനസംഖ്യയില്‍ സ്വദേശികളും-പ്രവാസികളും തമ്മിലുള്ള അനുപാതം ശരിയായ നിലയില്‍ എത്തിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കുവൈത്തിന്റെ നടപടി.

Next Story